ആകര്‍ഷകമായ ഫീച്ചറുമായി ഓപ്പോയുടെ ‘R9, R9 പ്ലസ്’ വിപണിയിലേയ്ക്ക്

oppo

ഓപ്പോ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആരാധകര്‍ ഏറെയാണുള്ളത്.  വിപണിയിലെ സ്ഥാനം ഒന്നു കൂടെ ഉറപ്പിക്കുന്നതിനായി ഓപ്പോ രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ കൂടി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുകയാണ്. R9, R9 പ്ലസ് എന്നിങ്ങനെ പേരിട്ടിരിക്കുന്ന മോഡലുകള്‍ക്ക് യഥാക്രമം 27700 രൂപയും 34700 രൂപയുമാണ വില. ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

ഒപ്പോ R9 പ്ലസില്‍ ആറ് ഇഞ്ച് ഫുള്‍ എച്ച് ഡി സ്‌ക്രീനിന്റെ റെസല്യൂഷന്‍ 1080×1920 പിക്‌സലാണ്. കോണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനോട് കൂടിയ ഡിസ്‌പ്ലേ സ്‌ക്രീന്‍ സംരക്ഷണം ഉറപ്പു വരുത്തുന്നു. 1.9 GHz സ്‌നാപ് ഡ്രാഗണ്‍ 653 ഒക്ടാകോര്‍ പ്രോസസറിന്റെ കരുത്തില്‍ എത്തുന്ന ഫോണിനു 6 GB റാമുംAdreno 510 GPU ഉണ്ട്. 64GB ഇന്റെണല്‍ സ്റ്റോറേജുമായെത്തുന്ന ഫോണിന്റെ മെമ്മറി ഹൈബ്രിഡ് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് 128 GB വരെ ഉയര്‍ത്താന്‍ സാധിക്കും.

എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 16മെഗാ പിക്‌സല്‍ സോണി ഐഎംഎക്‌സ് 398 കാമറ പുതിയ ഓപ്പോയുടെ പ്രത്യേകതയാണ്. കൂടാതെ സെല്‍ഫി ക്യാമറയിലും 16മെഗാ പിക്‌സല്‍ സെന്‍സര്‍ ഉണ്ട്. 4000mAh ബാറ്ററിയാണ് ഫോണില്‍ കാണപ്പെടുന്നത്.VOOC ഫ്‌ളാഷ് ചാര്‍ജിങ് ടെക്‌നോളജി ഉള്ളതു കൊണ്ട് വെറും അഞ്ചു മിനുറ്റ് ചാര്‍ജ് ചെയ്താല്‍ രണ്ടു മണിക്കൂര്‍ നേരംവരെ നിര്‍ത്താതെ സംസാരിക്കാനുള്ള ചാര്‍ജ് ലഭിക്കും എന്നാണു കമ്പനി അവകാശപ്പെടുന്നത്.

ഒപ്പോ R9 ല്‍ അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീനാണ് കാണപ്പെടുന്നത്. 2.0 GHz സ്‌നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രോസസര്‍ 4ജിബി റാം, Adreno 506 GPU എന്നിവയാണ് മറ്റു സവിശേഷതകള്‍. പ്ലസിലെ പോലെ തന്നെ VOOC ഫ്‌ളാഷ് ചാര്‍ജിങ് ടെക്‌നോളജിയുള്ള ഫോണിനു 3010mAh ബാറ്ററി ആണ് ഉള്ളത്. കൂടാതെ ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. ചൈനീസ് വിപണിയില്‍ ഓപ്പോയുടെ പുതിയ മോഡല്‍ ലഭിക്കുമെങ്കിലും ഇന്ത്യന്‍ വിപണിയില്‍ എന്ന് എത്തുമെന്ന് അറിയിച്ചിട്ടില്ല.

You must be logged in to post a comment Login