ആകാംക്ഷയുണര്‍ത്തി ‘മൗഗ്ലി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി (വീഡിയോ)

മുംബൈ: ജംഗിള്‍ ബുക്കിനെ ആസ്പദമാക്കി ഒരുക്കിയ ഹോളിവുഡ് ചിത്രം ‘മൗഗ്ലി’യുടെ ട്രെയിലര്‍ പുറത്ത്. ഇന്ത്യന്‍ ടെലിവിഷനിലെ തരംഗമായിരുന്നു ആനിമേഷന്‍ കഥയായ മൗഗ്ലി. മൗഗ്ലി സിനിമയാകുമ്പോള്‍ ചിത്രത്തില്‍ മൗഗ്ലിയായി വേഷമിടുന്നത് രോഹന്‍ ചാന്ദാണ്.

നടനും സംവിധായകനുമായ ആന്റി സര്‍ഗീസിന്റെ രണ്ടാമത്തെ സംവിധാന സംരഭമാണ് മൗഗ്ലി.
ചിത്രത്തിലെ മൃഗങ്ങള്‍ക്ക് ശബ്ദം പകരുന്നത് വമ്പന്‍ താരങ്ങളാണ്. ‘ബഗീര’ എന്ന കഥാപാത്രത്തിന് കൃസ്റ്റ്യന്‍ ബെയിലും ഷെയര്‍ഗാന് ബെനടിക് കുബ്ബര്‍ ബിച്ചുമാണ് ശബ്ദം നല്കുന്നത്. ചിത്രത്തിന്റെ ട്രൈലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് മൗഗ്ലി ആരാധകര്‍.

You must be logged in to post a comment Login