ആകാശ് ടാബ്‌ലെറ്റിന്റെ നാലാംപതിപ്പ് ജനുവരിയോടെ ലഭ്യമാകും

ന്യൂഡല്‍ഹി: ആകാശ് ടാബ്‌ലെറ്റിന്റെ നാലാംപതിപ്പ് 2014 ജനുവരിയോടെ ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ആകാശ് ടാബ്‌ലെറ്റ് തയ്യാറായി കഴിഞ്ഞു. ലോകത്തെ 12 പ്രമുഖ ടാബ്‌ലെറ്റ് നിര്‍മ്മാതാക്കള്‍ ആകാശ് 4 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും സിബില്‍ പറഞ്ഞു. ഡല്‍ഹിയില്‍ ടെലികോം ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

03TH_AAKASH_1257331f

ടാബ് ലെറ്റ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഇനി ഓര്‍ഡര്‍ ലഭിക്കുകയേ വേണ്ടൂവെന്നും സിബില്‍ പറഞ്ഞു. 4ജി സര്‍വീസ്, ഫോണ്‍ കോളിംഗ് ഫീച്ചര്‍, ബ്ലൂടൂത്ത്, 4 ജിബി മെമ്മറി എന്നിവയാണ് മറ്റ് പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആകാശ് 4ന്റെ സവിശേഷതകള്‍.

 

 

You must be logged in to post a comment Login