ആക്രമണം നടത്തി സിപിഐഎമ്മിനെ ഒതുക്കിക്കളയാമെന്ന വ്യാമോഹം ആര്‍.എസ്.എസിനെ തിരിഞ്ഞ് കുത്തുമെന്ന് പിണറായി

ന്യൂഡല്‍ഹി: പാര്‍ട്ടി ആസ്ഥാനത്ത് കടന്നുകയറി ജനറല്‍ സെക്രട്ടറിയെ ആക്രമിച്ച് സിപിഐഎമ്മിനെ ഒതുക്കിക്കളയാമെന്ന വ്യാമോഹം ആര്‍.എസ്.എസിനെ തിരിഞ്ഞ് കുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണ് ഡല്‍ഹി എ.കെ.ജി ഭവനില്‍ നടന്നതെന്നും ഭീരുത്വത്തിന്റെ ചീറ്റലാണ് ഇത്തരം അതിക്രമങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് യെച്ചൂരിക്കെതിരെയുള്ള അക്രമത്തെ അപലപിച്ച് പിണറായി രംഗത്ത് വന്നത്.

ഫാസിസത്തിലേക്കു രാജ്യത്തെ നയിക്കാനുള്ള ആര്‍.എസ്.എസ് ലക്ഷ്യത്തിന് തടസ്സം സി.പി.എം ആണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് രാജ്യവ്യാപകമായി നുണപ്രചാരണവും ഭീഷണിയും വെല്ലുവിളിയും പാര്‍ട്ടിക്കെതിരെ നടത്തുന്നത്. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടാനുള്ള ഈ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതൃത്വത്തെ തകര്‍ത്ത് പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്ന വ്യാമോഹവും കൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് നേരെ വരേണ്ടതില്ല, ഇത്തരം അനേകം അതിക്രമങ്ങളെ ചെറുത്തും അതിജീവിച്ചുമാണ് ഈ പ്രസ്ഥാനം മുന്നേറിയതെന്നും അദ്ദേഹം വ്യക്തമാക്കി

പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

You must be logged in to post a comment Login