ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി ജോണ്‍ എബ്രഹാം; ‘ഫോഴ്‌സ് 2’വിന്റെ ട്രെയിലറെത്തി

2011ല്‍ റിലീസായ ‘ഫോഴ്‌സി’ന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലറെത്തി. എസിപി യഷ്‌വര്‍ദ്ധനായി ജോണ്‍ എബ്രഹാം എത്തുന്ന ചിത്രത്തില്‍ നായിക സൊനാക്ഷി സിന്‍ഹയാണ്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 18 ന് തീയറ്ററുകളിലെത്തും. ജനീലിയ ഡിസൂസയായിരുന്നു ആദ്യ ചിത്രത്തിലെ നായിക.

ഗൗതം മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം ‘കാക്ക കാക്ക’യുടെ റീമേക്കാണ് ഫോഴ്‌സ്. സൂര്യ, ജ്യോതിക, ജീവന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. ഹിന്ദി കൂടാതെ തെലുങ്കിലും കന്നടയിലും ചിത്രം റീമേക്ക് ചെയ്തു. തെലുങ്കില്‍ വെങ്കടേഷ്-അസിന്‍, കന്നടയില്‍ ചിരഞ്ജീവി-ദിവ്യ സ്പന്ദന എന്നിവരാണ് വേഷമിട്ടത്.

You must be logged in to post a comment Login