ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തും; കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്തും.  ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്കാരിക പ്രവർത്തകരുമായും ചർച്ച നടത്തി. മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം നടത്തുന്നുണ്ട്.  മാന്വല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നടപടികള്‍ക്ക് മുഖ്യമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കി.

കേരളത്തിൽ വൻ‌ദുരിതം സൃഷ്ടിച്ച പ്രളയത്തിൽ നിന്നു കരകയറുന്നതിന്റെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫിലിം ഫെസ്റ്റിവലും കലോത്സവങ്ങളും വേണ്ടെന്നു വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചത്. ഇതിനായി ചെലവിടുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആഘോഷങ്ങൾ ഒഴിവാക്കി കലോത്സവം നടത്തണമെന്ന് പല മേഖലകളിൽ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.

You must be logged in to post a comment Login