ആദായകരമായ സസ്യ നഴ്‌സറി

സ്വയം തൊഴില്‍ കണ്ടെത്തി വരുമാനം സൃഷ്ടിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിരവിധിയാണ്. അതുപോലെയാണ് നല്ലയൊരു സര്‍ക്കാര്‍ ജോലിയുണ്ട് സൈഡായി ഒരു വരുമാനം ഉണ്ടെങ്കില്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. മാനസീക ഉല്ലാസത്തിനു പറ്റിയ എന്തെങ്കിലും വേണമെന്ന ആഗ്രഹിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. ഇവര്‍ക്കെല്ലാം പറ്റിയ ഒന്നാണ് കാര്‍ഷിക മേഖല. വരുമാനം, മാനസീക ഉല്ലാസം, അധിക വരുമാനം ഇതിനെല്ലാം പറ്റിയതാണ് കാര്‍ഷിക മേഖല.
കാര്‍ഷിക വൃത്തിയില്‍ താല്‍പര്യമുള്ളവര്‍ക്കും, കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കും നല്ലൊരു വരുമാനമാര്‍ഗമെന്ന നിലയിലും ഒരു ഹോബിയെന്ന നിലയിലും സ്വീകരിക്കാവുന്ന സ്വയംതൊഴില്‍ പദ്ധതിയാണ് സസ്യനഴ്‌സറി നിര്‍മ്മാണവും വിപണനവും. ഒരു ചെറിയ നഴ്‌സറി ഉണ്ടാക്കാന്‍ വിസ്തൃതമായ സ്ഥലമോ, സൗകര്യമോ ഉയര്‍ന്ന മുതല്‍ മുടക്കോ ആവശ്യമില്ല. നടീല്‍  വസ്തുക്കളുണ്ടാക്കി സ്വംയം വിപണനം നടത്തുകയോ, സമീപ പ്രദേശത്തെ വന്‍ നഴ്‌സറികള്‍ക്ക് മൊത്തമായി നല്‍കുകയോ ചെയ്യാവുന്നതാണ് . നമ്മുടെ നാട്ടില്‍ ഫഌവര്‍ മേളകളും, കാര്‍ഷിക സെമിനാറുകളും മറ്റും നടത്തുന്നു. ഇവിടെ നിരവധി പേര്‍ പങ്കെടുക്കുന്നു.

വൈവിധ്യമാര്‍ന്ന പൂക്കളുടെയും, ചെടികളുടെയും പ്രദേര്‍ശനം മാത്രമല്ല, അവയുടെ വിപണനംകൂടി ഉദ്ദേശിച്ചാണ് നഴ്‌സറി ഉടമകള്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഫലവൃക്ഷങ്ങള്‍, സുഗന്ധദ്രവ്യവിളകള്‍, അലങ്കാര സസ്യങ്ങള്‍ മുതലായ മിക്ക സസ്യങ്ങളിലും കായിക പ്രവര്‍ധനം സാധ്യമാണ്. തെങ്ങ് , കവുങ്ങ്, പോലുള്ള ചുരുക്കം ചില സസ്യങ്ങളിലെ വിത്തു തൈകള്‍ ഉണ്ടാക്കുന്നുള്ളു. എല്ലാ ചെടികളിലും ഒരേ പോലുള്ള  പ്രധാനമാര്‍ഗങ്ങള്‍ വിജയകരമല്ല.

nursery

അധികം ബുദ്ധിമുട്ടില്ലാതെ ചെയ്യാവുന്നതാണ് കമ്പുവേരുറപ്പിക്കല്‍. ഇവ രണ്ടു വിധമാണ്. ഒന്ന് തള്ളമരത്തില്‍ നിന്നും കമ്പു മുറിച്ചെടുത്ത് നഴ്‌സറിയില്‍ പാകിയോ, മാതൃമരങ്ങളില്‍ നിന്ന് വേരു പിടിച്ച് മുറിച്ച് വേര്‍പെടുത്തിയശേഷം പൂച്ചെട്ടികളില്‍ നടുകയോ ചെയ്യാവുന്നതാണ്.  രണ്ടാമത്തെതിനെ ലെയറിംഗ് അഥാവാ പതിവെയ്ക്കല്‍ എന്നു വിളിക്കാം. തവാരണകളില്‍ പാകി മുളപ്പിക്കുന്ന കമ്പുകള്‍ ചില ചെടികളുടേത് ഇളതും ചിലത് മൂപ്പുള്ളതുമാണ്. കുരുമുളക്, വാനില, മാതളം, മുന്തിരി, മുല്ല, ചെമ്പരത്തി, കോളിയസ് മുതലായവയുടെ ഇളം കമ്പുകളാണ് നടാന്‍ പറ്റിയത്.

മുരിങ്ങ, ശീമക്കൊന്ന, മുരുക്ക് മുതളായവയുടെ ഇളം കമ്പുകളാണ് നടാന്‍ പറ്റിയത്. മൂപ്പ് കൂടിയവയാണ് വേരു പിടിപ്പിക്കാന്‍ കൂടുതല്‍ നല്ലത്. വേരുകള്‍ വേഗത്തിലും, ധാരാളമുണ്ടാകാന്‍ ഇന്റോള്‍ അസറ്റിക് അമ്ലം ( ഐഎ) ഇന്റോള്‍ ബ്യൂട്ടിക് അമ്ലം നാഫ്തലിന്‍ അസറ്റിക് അമ്ലം ജിബറലിക് അമ്ലം മുതലായവ ഹോര്‍മോണുകള്‍ സഹായകമാണ്. വേരുവരാന്‍ സഹായിക്കുന്ന മറ്റൊരു സംവിധാനമാണ്  മിസ്റ്റ് ചേംബര്‍. കമ്പുകള്‍ പാകിയ നഴ്‌സറിക്ക് മുകളിലായി സ്ഥാപിച്ച പൈപ്പുകളില്‍ നിന്ന് നോസിലുകിലൂടെ പുക രൂപത്തില്‍ ജലം തളിക്കണം. ഇത് മൂടല്‍ മഞ്ഞ് പോലെ കമ്പുകളെയും ഇലകളെയും ആവരണം ചെയ്യും.\

കമ്പു വേരുപിടിപ്പിക്കാന്‍ ഫലപ്രദമായ മാര്‍ഗമാണ്.  വ്യത്യസ്തമായ രണ്ടു സസ്യഭാഗങ്ങള്‍ ചേര്‍ത്ത് ഒറ്റത്തൈ ഉണ്ടാക്കുന്നതാണ് ഒട്ടുതൈ. ഇതിന്റെ വേര് ഭാഗം ഒരു തൈയുടെയും ഇലകളും , ചില്ലകളും മറ്റൊരു ചെടിയുടേതുമായിരിക്കും. പല തരത്തിലുള്ള ഒട്ടിക്കല്‍ സമ്പ്രദായമുണ്ടെങ്കിലും വശം ചേര്‍ത്ത് ഒട്ടിക്കലാണ് ഏറെ പ്രചാരം

You must be logged in to post a comment Login