ആദായനികുതിയില്‍ ഇളവ്: മൂന്നുലക്ഷം വരെയുള്ളവര്‍ക്ക് നികുതി ഒഴിവാകും; ധനികര്‍ക്ക് സര്‍ച്ചാര്‍ജ്


ന്യൂഡല്‍ഹി: മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ ആദായനികുതി ഒഴിവാക്കിയും ധനികര്‍ക്ക് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയും മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ പൊതുബജറ്റ്. മൂന്നുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കു നികുതി ഒഴിവാകുമെന്നതാണ് പ്രധാന നിര്‍ദ്ദേശം.

മൂന്ന് വലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ അഞ്ചു ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതിയാകും. പത്തു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്കാണ് ഈ ഇളവ്. അതേസമയം, 50 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.

അഞ്ചു ലക്ഷം രൂപ വരെ മാത്രം വരുമാനമുളളവര്‍ക്ക് ഒറ്റ പേജില്‍ ലളിതമായി ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. 4.5 ലക്ഷം വരെയുള്ള വരുമാനത്തില്‍ വിവിധ ഇനങ്ങളില്‍ ഇളവിന് അര്‍ഹതയുളളവര്‍ക്ക് നികുതി ഒഴിവാക്കും. എല്ലാ വരുമാനക്കാര്‍ക്കും 12,500 രൂപവരെ നികുതി കുറയും.

You must be logged in to post a comment Login