ആദായ നികുതി: റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

TAXലൂക്കോസ് ജോസഫ് (CA)
അനില്‍ പി നായര്‍ (CA)

നികുതിദായകന്റെ വാര്‍ഷിക വരുമാനത്തിലാണ് ആദായ നികുതി ചുമത്തുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവാണിത്. വരുമാനം നേടുന്ന വര്‍ഷത്തെ  മുന്‍ (പ്രീവിയസ്) വര്‍ഷമെന്നും നികുതി കണക്കാക്കുന്ന അഥവാ റിട്ടേണ്‍ സമര്‍പ്പിക്കുന്ന വര്‍ഷത്തെ നികുതി നിര്‍ണയ (അസെസ്സ്‌മെന്റ്) വര്‍ഷമെന്നും പറയുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് 2015 ഏപ്രി ല്‍ ഒന്നു മുതല്‍ 2016 മാര്‍ച്ച് വരെയുള്ള മുന്‍ വര്‍ഷത്തെ വരുമാനത്തിന് 2016 ഏപ്രി ല്‍ ഒന്നു മുത ല്‍ 2017 മാര്‍ച്ച് വരെയുള്ള ഈ നികുതി നിര്‍ണയ വര്‍ഷത്തിലെ നിശ്ചിത തീയതിക്കുള്ളിലാണ്. നിര്‍ദ്ദിഷ്ട അന്താരാഷ്ട്രീയ അഥവാ അന്തര്‍ദേശീയ ഇടപാടുകള്‍ നടത്തിയതു കാരണം അതിനു നിര്‍ദ്ദേശിച്ച  റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടവര്‍ക്ക് നവംബര്‍ മുപ്പതാണ് നിശ്ചിത തീയതി. അങ്ങനെ റിപ്പോര്‍ട്ട് കൊടുക്കേണ്ടാത്ത കമ്പനികള്‍ക്കും ഏതെങ്കിലും നിയമപ്രകാരം ആഡിറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നവര്‍ക്കും ഓഡിറ്റ് ഉള്ള ഫോമിന്റെ പാര്‍ട്ണര്‍മാര്‍ക്കും നിശ്ചിത തീയതി സെപ്റ്റംബ ര്‍ മുപ്പതാണ്. ബാക്കി എല്ലാവര്‍ക്കും ജൂലൈ മുപ്പത്തിയൊന്നും. ആദായ നികുതി വകുപ്പ് ഈ വര്‍ഷത്തെ റിട്ടേണുകള്‍ സ്വീകരിച്ചു തുടങ്ങി കഴിഞ്ഞു. ഇതിനായി ഒന്‍പത്  ഒന്‍പതു ഫോമുകളാണ് നല്‍കിയിരിക്കുന്നത്. അതാതു ഫോമില്‍ റിട്ടേണ്‍  പറഞ്ഞിരിക്കുന്ന ദിവസത്തിനു മുന്‍പായി തന്നെ സമര്‍പ്പിക്കുന്നതാണ് ഉത്തമം. അവസാന ദിവസം വരെ കാക്കരുത്. തക്കതായ കാരണം കൂടാതെ താമസം വരുത്തിയാല്‍ റിട്ടേണില്‍ നഷ്ടമാണ് കാണിക്കുന്നതെങ്കില്‍ അതിനെ അടുത്ത വര്‍ഷങ്ങളിലേക്ക് കൊണ്ടുപോയി ലാഭവുമായി തട്ടിക്കിഴിക്കാനുള്ള സൗകര്യം നഷ്ടപ്പെടും. മാത്രമല്ല, സമര്‍പ്പിച്ച റിട്ടേണ്‍ വീണ്ടും പുതുക്കി സമര്‍പ്പിക്കാനുള്ള അവസരങ്ങളും നഷ്ടപ്പെടുത്തും.
വകുപ്പ് 80ഇ മുതല്‍ 80ഡ വരെയുള്ള കിഴിവുകള്‍ എടുക്കുന്നതിനു മുന്‍പ് ആകെ വരുമാനം 2,50,000 രൂപയി ല്‍ കൂടുതല്‍ ആണെങ്കില്‍ വ്യക്തിക ള്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. ഈ പരിധി വ്യക്തിയുടെ പ്രായം അറുപതിനു മുകളിലും എണ്‍പതിനു താഴെയുമാണെങ്കില്‍ മൂന്നു ലക്ഷവും എണ്‍പതിനു മുകളില്‍ അഞ്ചു ലക്ഷവുമാണ്. കമ്പനിയും ഫേമും വരുമാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം. പരിധിയില്‍ കുറവാണ് വരുമാനമെങ്കിലും ഠഉട വഴി നികുതി കുറവ് ചെയ്തത് തിരികെ നേടാന്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികളില്‍ വിദേശത്ത് ആസ്തി ഉള്ളവരും വിദേശത്തെ ഏതെങ്കിലും സ്ഥാപനത്തില്‍ സാമ്പത്തിക താല്‍പര്യം ഉള്ളവരും വിദേശത്തെ ഏതെങ്കിലും അക്കൌണ്ടില്‍ ഒപ്പ് വയ്ക്കാന്‍ യോഗ്യതയുള്ളവരും നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിക്കണം. താമസം സാധാരണയായി ഇന്ത്യയി ല്‍ അല്ലെങ്കില്‍ റിട്ടേണ്‍ വേണ്ട. ട്രസ്റ്റ്, രാഷ്ട്രീയ സംഘടന, റിസര്‍ച്ച് അസോസിയേഷന്‍, വാര്‍ത്താ ഏജന്‍സി, വിദ്യാഭ്യാസമെഡിക്കല്‍ സ്ഥാപനങ്ങള്‍, ട്രേഡ് യൂണിയനുകള്‍, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, തുടങ്ങിയവയ്ക്കും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാദ്ധ്യത ഉണ്ട്. ബാങ്കുകളും ഓഹരി/സെക്യുരിറ്റി ഇടപാട് സ്ഥാപനങ്ങളും മറ്റും സമര്‍പ്പിക്കുന്ന വാര്‍ഷിക വിവര റിട്ടേണില്‍ പേരുള്ളവര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാ ന്‍ നോട്ടീസ് കിട്ടും.
കാര്‍ഷികാദായത്തിനു നികുതി ഇല്ലെങ്കിലും മറ്റു വരുമാനത്തോടൊപ്പം അത് കൂട്ടി വേണം നികുതി നിരക്ക് നിശ്ചയിക്കാന്‍. എല്ലാ വ്യക്തികളും നികുതി അടയ്ക്കണമെന്ന് പറയുമ്പോള്‍ ആദായ നികുതി നിയമത്തില്‍ വ്യക്തി എന്നാല്‍ ഓരോ വ്യക്തിയും ഹിന്ദു അവിഭക്ത കുടുംബങ്ങളും വ്യക്തികളുടെ അസോസിയേഷനുകളും ബോഡികളും ഫേമുകളും ഘഘജകളും കമ്പനികളും തദ്ദേശ ഭരണ സ്ഥാപനങ്ങളും മറ്റു കൃത്രിമ ജൂഡീഷ്യല്‍ വ്യക്തിത്വങ്ങളും ഉള്‍പെടുന്നു.
നികുതിദായകന്‍ നികുതി അടയ്ക്കുന്നത് മുന്‍കൂറായോ സ്വയമേവ നിര്‍ണയിച്ചോ ചെലാന്‍ കഠചട 280 വഴിയും ഉറവിടത്തില്‍ തന്നെ കുറവ് ചെയ്‌തോ കളക്റ്റ് ചെയ്‌തോ ചെലാ ന്‍ കഠചട 281 വഴിയും ആണ്. ികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ തന്നെ റിട്ടേണ്‍ തയ്യാറാക്കാനും സമര്‍പ്പിക്കാനുമുള്ള സൗകര്യമുണ്ട്. ശമ്പള, പെന്‍ഷന്‍ വരുമാനക്കാര്‍ തുടങ്ങി സാധാരണക്കാര്‍ക്കെല്ലാം  ഇത് പ്രയോജനകരമാണ്. കൊടുക്കുന്ന വിവരങ്ങള്‍ നന്നായി പരിശോധിച്ച ശേഷം മാത്രം സമര്‍പ്പിക്കുന്ന ബട്ട ണ്‍ ക്ലിക്ക് ചെയ്താല്‍ മതി. തെറ്റ് തിരുത്താനും സൌകര്യമുണ്ട്. പേപ്പര്‍ ഒഴിവാക്കണം എന്ന് പറയുമെങ്കിലും റിട്ടേണ്‍ ഒരു കോപ്പി അക്‌നോളഡ്ജ്‌മെന്റ് സഹിതം പ്രിന്റ് ചെയ്തു സൂക്ഷിച്ചു വെയ്ക്കുന്നതും ഭാവിയി ല്‍ പ്രയോജനപ്പെടും. സ്ഥിരതാമസം ഇന്ത്യക്ക് പുറത്താണോ അകത്താണോ എന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തങ്ങിയ നിര്‍ദ്ദിഷ്ട ദിവസങ്ങളുടെ എണ്ണം നോക്കിയും മറ്റും ഉറപ്പുവരുത്തുക. അകത്താണെങ്കില്‍ രാജ്യാന്തര വരുമാനത്തിനും നികുതി കൊടുക്കേണ്ടി വരും. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ അടച്ച നികുതിയ്ക്ക് ക്രെഡിറ്റ് കിട്ടുന്നു. സ്ഥിര താമസം ഇന്ത്യക്ക് പുറത്താണെങ്കി ല്‍ (നോ ണ്‍ റസിഡന്റ്) ആണെങ്കി ല്‍ സീനിയ ര്‍ സിറ്റിസനുള്ള ഇളവ് കിട്ടുകയില്ല.
സേവിങ്ങ്‌സ് അക്കൗണ്ടുകളിലെ പലിശ, സ്ഥിര നിക്ഷേപങ്ങളിലെ പലിശ, നാഷണല്‍  സേവിങ്ങ്‌സ് സ്‌കീമുകള്‍, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങ ള്‍ എന്നിവയിലെ പലിശ എന്നിവ നികുതി വിധേയമായ വരുമാനത്തില്‍ ഉള്‍പെടുത്തണം എന്ന് കഴിഞ്ഞ വര്‍ഷവും നികുതി വകുപ്പ് പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. മുന്‍വര്‍ഷം നികുതി റീഫണ്ടിനൊപ്പം പലിശ കിട്ടിയിരുന്നോ? എങ്കില്‍ അതും നികുതി റിട്ടേ ണില്‍ വെളിപ്പെടുത്തണം. സേവിങ്ങ്‌സ് അക്കൗണ്ടുകളിലെ പലിശയ്ക്ക് പതിനായിരം രൂപാ വരെ പ്രത്യേകം കിഴിവ് കിട്ടും.
ഫോം 26അട നോക്കി പലിശ തുടങ്ങി വരുമാനങ്ങളി ല്‍  നിന്നും നികുതി പിടിച്ചടച്ചത്  ശരിയായി ക്രെഡിറ്റ് കിട്ടുന്നുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം വേണം റിട്ടേണ്‍ സമര്‍പ്പിക്കാന്‍. നേരത്തേ തന്നെ നികുതി കിഴിച്ച ആളെ അഥവാ ബാങ്കിനെ സമീപിച്ച് ഇത്തരം കാര്യങ്ങളി ല്‍ വ്യക്തത വരുത്തണം. ഫോം 15ഒ നേരത്തേ ബാങ്കി ല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പലിശയില്‍ നിന്നും നികുതി കുറവ് ചെയ്തുകാണില്ല, പക്ഷേ ഫോം 26അടല്‍ പലിശയുടെ വിവരങ്ങള്‍ കണ്ടേക്കാം. നിര്‍ബന്ധമായും അത് വരുമാനത്തില്‍ ഉള്‍പെടുത്തുക.
ചിലപ്പോള്‍ ഭാര്യ അഥവാ ഭര്‍ത്താവിന്റേയും പ്രായപൂര്‍ത്തിയെത്താത്ത  മക്കളുടെയും വരുമാനം തന്റെ വരുമാനത്തില്‍ ഉള്‍പെടുത്തി നികുതി അടയ്‌ക്കേണ്ടി വരുന്നുണ്ട്.  അപ്പോള്‍ ഏതു ഫോമിലാണ്  റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഏതെങ്കിലും ആസ്തികളി ല്‍ നിന്നുള്ള വരുമാനം കൈമാറിയപ്പോള്‍ പ്രസ്തുത ആസ്തി അതിന്റെ കൂടെ കൈമാറിയിട്ടില്ലെങ്കില്‍ അങ്ങനെ വരുമാനം കൈമാറിയ ആള്‍ക്ക് നേട്ടമൊന്നുമില്ലെങ്കിലും, കൂടാതെ കിട്ടിയ ആളുടെ ജീവിതകാലം മുഴുവനും വരുമാനത്തിനുള്ള അവകാശം തിരികെ നല്‍കേണ്ടതില്ലെങ്കി ല്‍ പോലും, അത്തരം വരുമാനം അത് കൈമാറിയ ആള്‍ക്ക് നികുതി വിധേയമാണ്.
ചിലതരം നിക്ഷേപങ്ങള്‍ക്ക് വകുപ്പ് 80ഇ, 80ഇഇഇ, 80ഇഇഉ എന്നിവയില്‍ കിട്ടുന്ന കിഴിവുകള്‍ കൂടിയത് ഒന്നര ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. പുതിയ വീട് കടം എടുത്തു വാങ്ങിക്കുന്നവര്‍ക്ക് പലിശയിലെ കിഴിവ് കൂടാതെ മുതല്‍ തിരിച്ചടയ്ക്കുന്നതിനും വാങ്ങുമ്പോള്‍ കൊടുത്ത സ്റ്റാമ്പ് ഡ്യൂട്ടി മുതലായവയ്ക്കും 80ഇ വഴി കിഴിവുണ്ട്.
ഇന്‍ഷുറന്‍സ് പ്രീമിയത്തിനു 80ഇ കിഴിവ് ലഭിക്കുന്ന വാര്‍ഷിക പ്രീമിയം തുക അതിലെ ഉറപ്പു നല്‍കുന്ന വട്ട മെത്തുന്ന തുകയുടെ പത്തു ശതമാനത്തില്‍ കൂടാന്‍ പാടില്ല.
റിട്ടേണിലെ കിഴിവുകള്‍ക്ക് തെളിവ് സൂക്ഷിക്കേണ്ടത് നികുതി ദായകന്റെ കടമയാണ്. എന്നാല്‍ ഇവ റിട്ടേണിനൊപ്പം സമര്‍പ്പിക്കേണ്ടതില്ല..
ഏറ്റവും പുതിയ വിലാസം, ബാങ്ക് അക്കൌണ്ട് , കഎടഇ കോഡ് തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തണം.
റിട്ടേണ്‍  സമര്‍പ്പിക്കാ ന്‍ സ്വന്തമായി മൊബൈ ല്‍ നമ്പറും ഇമെയി ല്‍ വിലാസവും നിര്‍ബന്ധമാണെന്ന് പലര്‍ക്കും ഇപ്പോഴും അറിയില്ല. മറ്റുള്ളവരുടെ നല്‍കിയാ ല്‍ വകുപ്പ് അയയ്ക്കുന്ന പല സന്ദേശങ്ങളും നഷ്ടപ്പെട്ടേക്കാം. നികുതി വകുപ്പിന്റെ പേരി ല്‍ വരുന്ന വ്യാജ സന്ദേശങ്ങളെയും കരുതിയിരിക്കണം. വകുപ്പില്‍ നിന്നുള്ള സന്ദേശം നേരെ സ്പാം ആയി പോകുന്നതും കുറവല്ല. സ്പാം ഒന്നിച്ചു ഡിലീറ്റു ചെയ്യാതെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. സന്ദേശങ്ങള്‍ കിട്ടിയാല്‍ എടുത്തു ചാടാതെ അറിവുള്ളവരെ കാണിച്ചു ഉറപ്പുവരുത്തുക.
കഠഞ ഢ ബംഗളുരുവില്‍ അയച്ചു കൊടുക്കുന്നത് ഒഴിവാക്കി ആധാര്‍, അഥവാ ഇ ബാങ്കിംഗ് തുടങ്ങിയ വഴികളിലൂടെ റിട്ടേണ്‍ ഫയല്‍ ചെയ്തത്  ഉറപ്പുവരുത്തുകയാണ് (്മഹശറമലേ) അഭികാമ്യം. കഠഞ ഢ അയക്കാന്‍ മറന്നു പോകുന്നതും തപാലില്‍ നഷ്ടമാകുന്നതും മറ്റും ഒഴിവാക്കാം.
എന്നാല്‍ പലരുടെയും പേര് പാന്‍, ആധാര്‍ എന്നിവയില്‍ നിസ്സാര കാരണങ്ങളാല്‍ വ്യത്യസ്തമായിരിക്കുന്നതിനാല്‍ ഇപ്പോള്‍ ആധാര്‍ വഴിയുള്ള സൗകര്യം വളരെ കുറച്ചേ ഉപയോഗിക്കപ്പെടുന്നുള്ളൂ. നിസാര വ്യത്യാസങ്ങളിലും തിരുത്തി ഒരേപോലെയാക്കാന്‍ നിര്‍ദ്ദേശിക്കാതെ ഒരു പാനിനു ഒരു ആധാര്‍ എന്ന രീതിയി ല്‍ അത് ലിങ്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ലേ കൂടുതല്‍ നല്ലത്?

You must be logged in to post a comment Login