ആദ്യം ദിലീപിനൊപ്പം; പിന്നെ നടിക്കൊപ്പം; ഇപ്പോള്‍ വീണ്ടും ദിലീപിനൊപ്പം; രണ്ട് വള്ളത്തില്‍ കാലുവെച്ച് സിദ്ദിഖ്; താരത്തിന്റെ സൈക്കോളജിക്കല്‍ മൂവ്‌മെന്റിന് തെറിവിളിയും പരിഹാസവും

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനായ സമയം മുതല്‍ താരത്തിന് പൂര്‍ണപിന്തുണ നല്‍കിയ നടനാണ് സിദ്ദിഖ്. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴും ദിലീപിനൊപ്പമായിരുന്നു സിദ്ദിഖ്. കഴിഞ്ഞ ദിവസം ജാമ്യം കിട്ടി പുറത്തിറങ്ങിയ ദിലീപിനെ വീട്ടില്‍ പോയി കാണാനും സിദ്ദിഖ് മറന്നില്ല. നാദിര്‍ഷയും സിദ്ദിഖും ദിലീപും ചേര്‍ന്നുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

എന്നാല്‍ ഇന്നലെ നടിക്ക് പിന്തുണയുമായാണ് സിദ്ദിഖ് എത്തിയത്.’പെണ്ണേ, ആ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാന്‍ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനല്‍’ എന്ന കുറിപ്പാണ് ഫെയ്‌സ്ബുക്കില്‍ താരം പോസ്റ്റ് ചെയ്തത്. ഇതു കണ്ട ആളുകള്‍ സിദ്ദിഖിനെതിരെ തെറിവിളി തുടങ്ങി. താങ്കള്‍ ജീവിതത്തിലും വലിയൊരു നടനാണെന്നും ഇങ്ങനെ രണ്ട് വള്ളത്തില്‍ കാലുവെയ്ക്കരുതെന്നും നടനെ വിമര്‍ശിച്ചു.

Image may contain: 1 person, text

ഒരേ സമയം ഇരയോട് കൂടെയും വേട്ടക്കാരന്റെ കൂടെയും നില്‍ക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ, നിങ്ങളുടെ മുന്‍ ഭാര്യ ആത്മഹത്യ ചെയ്യാതെ തീക്കനല്‍ ആയിരുന്നു എങ്കില്‍ ഒരു പക്ഷെ ദിലീപിന്റെ സ്ഥാനത്തു അന്ന് നിങ്ങള്‍ ആയിരുന്നേനെ. ആ തീകനലില്‍ നിങ്ങള്‍ വെന്തു വെണ്ണീര്‍ ആയേനെ തുടങ്ങിയ നിരവധി കമന്റുകളാണ് നടിയെ പിന്തുണച്ചെഴുതിയ പോസ്റ്റിന് താഴെ വന്നത്.

എന്നാല്‍ വീണ്ടും ദിലീപിനൊപ്പമുള്ള ചിത്രം സിദ്ദിഖ് പങ്കുവെച്ചതോടെ ആളുകള്‍ കൂടുതല്‍ രോഷാകുലരായി. ഇനി ആ പെണ്ണിനെ സപ്പോര്‍ട്ട് ചെയ്തു പോസ്റ്റിയിട്ട് കാര്യമില്ലെന്ന് അറിഞ്ഞിട്ടായിരിക്കും വീണ്ടും ദിലീപിലേക്ക് ചാടിയതല്ലേ എന്ന് ചോദിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. ഒരേ സമയം തെങ്ങിലും പനയിലും ചെത്തുകയാണ് സിദ്ദിഖ് എന്നും മലയാളത്തിന്റെ സ്വന്തം ശകുനിയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Image may contain: 5 people, people smiling, text

Image may contain: 2 people, people smiling, eyeglasses and text

You must be logged in to post a comment Login