ആദ്യ ഓഡീഷനില്‍ പുറത്താക്കപ്പെട്ട അനുഷ്‌ക പിന്നീട് സൂപ്പര്‍താര പദവിയിലെത്തി; താരത്തിന്റെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബാഹുബലി എന്ന ചിത്രത്തിലെ ദേവസേനയായി പ്രേക്ഷകരുടെ പ്രിയ നടിയായി അനുഷ്‌ക മാറി കഴിഞ്ഞു. തമിഴ്, തെലുങ്ക് നടിമാര്‍ പൊതുവെ ഗ്ലാമര്‍ കൊണ്ടുമാത്രം നിലനില്‍ക്കുന്നവരാണ്. അതില്‍ നിന്നും അനുഷ്‌കയെ വ്യത്യസ്തമാക്കുന്നത് അഭിനയവും വ്യക്തിത്വവും ആണ്.

അനുഷ്‌കയുടെ ആദ്യകാലത്തെ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു കന്നഡ ചിത്രത്തിന്റ ഒഡീഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ്. എന്നാല്‍ ഫോട്ടോഷൂട്ടില്‍ ആ ചിത്രത്തിന്റെ നിര്‍മാതാവ് അനുഷ്‌കയെ തള്ളിക്കളയുകയായിരുന്നു.

കര്‍ണാടകയില്‍ ജനിച്ച അനുഷ്‌കയുടെ സ്‌കൂള്‍ വിദ്യാഭ്യാസം ബംഗലൂരുവിലായിരുന്നു. ബിസിഎ വിദ്യാര്‍ഥിയായിരുന്നു. സിനിമയിലേക്കുള്ള ആദ്യപടി നിരാശപ്പെടുത്തിയെങ്കിലും ഉപേക്ഷിക്കാന്‍ നടി തയ്യാറല്ലായിരുന്നു. പിന്നീട് 2005ല്‍ തെലുങ്ക് ചിത്രമായ സൂപ്പര്‍ എന്ന സിനിമയിലൂടെ നടി അഭിനയരംഗത്തെത്തി.

2006ല്‍ എസ്എസ് രാജമൗലി സംവിധാനം ചെയ്ത വിക്രമരുഡു എന്ന ചിത്രം അനുഷ്‌കയുടെ വഴിത്തിരിവായി. അങ്ങനെ തെലുങ്കിലെ മുന്‍നിര നായികയായി മാറിയ അനുഷ്‌കയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

You must be logged in to post a comment Login