ആദ്യ ടെസ്റ്റ് വിജയിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ 194 റണ്‍സ്

 

ബെർമ്മിങ്ങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‍സ്‍ ബാറ്റ് ചെയ്‍ത‍ ഇംഗ്ലണ്ട് 180 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്‍മാന്‍മാര്‍ മുരളി വിജയ്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ പുറത്തായി.

സ്റ്റുവര്‍ട്ട് ബ്രോഡിനാണ് രണ്ട് വിക്കറ്റുകളും. വിരാട് കോഹ്‍ലി, ലോകേഷ് രാഹുല്‍ എന്നിവരാണ് ക്രീസില്‍. ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത് ശര്‍മ്മ ഒരു ഓവറില്‍ മൂന്നു വിക്കറ്റ് എടുത്തതാണ് ഇംഗ്ലണ്ട് ബാറ്റിങ് നിര തകരാന്‍ കാരണം.

ഇംഗ്ലീഷ് ബൗളര്‍മാര്‍ – സാം ക്യുറാന്‍, ബ്രോഡ്, ആദില്‍ റഷീദ് എന്നിവരുടെ ചെറുത്തുനില്‍പ്പാണ് സ്കോര്‍ 180ല്‍ എത്തിച്ചത്. നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 287 റൺസിന് പുറത്തായിരുന്നു. ഇന്ത്യ 274 റൺസാണ് എടുത്തത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ, ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിങ്‍സ്‍ സ്കോറിന് അടുത്തെത്തിയത്.

You must be logged in to post a comment Login