ആദ്യ ബാച്ച് ഇലക്ട്രിക് ടിഗോറിനെ കൈമാറി ടാറ്റ

ഗുജറാത്തിലെ സാനന്ത് പ്ലാന്‍റില്‍ നിന്നും പുറത്തിറക്കിയ ആദ്യ ടിഗോര്‍ ഇലക്ട്രിക് പതിപ്പുകളെ സര്‍ക്കാരിന് കൈമാറി ടാറ്റ. ഊര്‍ജ്ജമന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡാണ് (EECL)ടിഗോര്‍ ഇവി മോഡലുകളെ ഏറ്റെടുത്തിരിക്കുന്നത്. സർക്കാർ നൽകിയിരിക്കുന്ന കരാർ പ്രകാരം 250 ടിഗോർ ഇലക്ട്രിക് പതിപ്പുകളെയാണ് ടാറ്റ ആദ്യഘട്ടത്തിൽ നിർമ്മിക്കുക. മൊത്തത്തിൽ 10,000 യൂണിറ്റുകളാണ് ടാറ്റ നിർമിക്കുന്നത്.

ഇഇസിഎല്ലിൽ നിന്ന് ലഭിച്ച ഓർഡർ പ്രകാരം ടിഗോർ ഇവിയുടെ ആദ്യ ബാച്ചിനെ ടാറ്റ മോട്ടേഴ്സ് ആഗോള തലവൻ ടൺടെർ ബുട്ച്ചെക്ക് ഇഇസിഎൽ എംഡി സൗരഭ് കുമാറിന് കൈമാറി. ബേസ്, പ്രീമിയം, ഹൈ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ടിഗോർ ഇവിയെ ടാറ്റ ലഭ്യമാക്കിയിരിക്കുന്നത്.

ബ്ലു ഡീക്കലുകളോടെയുള്ള പേള്‍സെന്‍റ് വൈറ്റ് നിറത്തിലാണ് ടിഗോര്‍ ഇവിയെ അവതരിപ്പിച്ചിരിക്കുന്നത്. സിംഗിള്‍സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ടിഗോര്‍ ഇവിയില്‍ ഇടംതേടിയിരിക്കുന്നത്. ടിഗോർ റെഗുലർ മോഡലിന് സമാനമായി അഞ്ച് പേർക്ക് സുഖകരമായി യാത്ര ചെയ്യാൻ തരത്തിലാണ് ടിഗോർ ഇവിയും നിർമ്മിച്ചിരിക്കുന്നത്.

ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ പിന്നിടാന്‍ സാധിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ടിഗോർ ഇവിയുടെ കരുത്ത്. 6 മണിക്കൂർ കൊണ്ട് ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്യാൻ കഴിയുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

You must be logged in to post a comment Login