ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

 

ന്യൂഡൽഹി: സർക്കാറി​ന്റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന്​ ആധാറുമായി ബന്ധിപ്പിക്കുന്നതി​ന്റെ സമയപരിധി നീട്ടി. 2018 മാർച്ച്​ 31 വരെ സമയപരിധി നീട്ടിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

അതേസമയം, ഇനിയും ആധാർ കാർഡ്​ എടുത്തിട്ടില്ലാത്തവർക്കാണ്​ സമയ പരിധി നീട്ടി നൽകിയത്​. നാളെ ഇതു സംബന്ധിച്ച വിജ്​ഞാപനം പുറത്തിറക്കുമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നല്‍കില്ലെന്നാണ് സൂചന. നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31-ഉം മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി. അതേ സമയം ആധാര്‍നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല.

അതേസമയം, കേസ് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിവച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അടുത്തയാഴ്ച കേസ് പരിടണിക്കുക. വിഷയത്തിൽ അന്ന് ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login