ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിം കോടതി നീട്ടി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനിശ്ചിതമായി സുപ്രിം കോടതി നീട്ടി. ആധാറിന്റെ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ തീര്‍പ്പുണ്ടാകുന്നത് വരെയാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തിയ്യതി നീട്ടിയത്. സുപ്രിം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ പ്രഖ്യാപനം.

ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ വര്‍ഷം മാര്‍ച്ച് 31 വരെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, സബ്‌സിഡി, മറ്റു സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്ക് ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 31 തന്നെയായിരിക്കും.

You must be logged in to post a comment Login