ആനപ്പാറയിൽ_ഒരു_രാത്രി_ഒറ്റക്ക്..

 

By : Bibin Joseph

സഞ്ചാരയിലെ ഒരു പോസ്റ്റിലൂടെയാണ് ആനപ്പാറ/ അധവാ
ആനക്കല്ല് എന്നസ്ഥലത്തെപ്പറ്റി അറിയുന്നത്.. ഇടുക്കി ജില്ലയിൽ തൊടുപുഴക്കടുത്ത് ഏഴല്ലൂർ എന്ന ഗ്രാമത്തിലാണ് ആനപ്പാറ സ്ഥിതിചെയുന്നത്… തൊടുപുഴയിൽനിന്നും ഏകദേശം 12 km .. അത്രേയുള്ളു …
..
രാവിലെ 6 – 8 സമയത്താണ് അവിടത്തെ കാഴ്ച ആസ്വദിക്കാൻ സാധിക്കുന്നത്..
അഞ്ചരയാവുമ്പോളേക്കും മലകയറണം..
വണ്ടികൊണ്ടുപോകുന്നവർക്കേ അ നേരത്ത് അവിടെയെത്താൻ പറ്റു..
സ്വന്തമായി വണ്ടി ഇല്ലാത്തോണ്ട് തലേന്ന് പോയി അവിടെ എങ്ങനെ സ്റ്റേ ചെയ്യാമെന്നായി ആലോചന… അങ്ങനെ ടെന്റ് സെറ്റുചെയ്തത് മലമുകളിൽ തങ്ങാമെന്നുവെച്ചു.
എനിക്കുമുന്നേ രണ്ടോ മൂന്നോപേർ അടങ്ങുന്ന സംഘം ഒരിക്കൽ അവിടെ ടെന്റ് അടിച്ച് കഴിഞ്ഞിട്ടുണ്ട്.. പക്ഷെ ഒറ്റക്കൊരാൾ ആദ്യമായിട്ടാണ്

..
ഒറ്റക്കായതുകൊണ്ട് എന്തേലും പ്രേശ്നമുണ്ടാവുമോ എന്നറിയാൻ അ നാട്ടുകാരനായ ഒരാളോട് തന്നെ ചോദിച്ചു .. ഒരു പ്രേശ്നവുമില്ല..
വലിയ കാടല്ലാത്തതുകൊണ്ട് വന്യമൃഗങ്ങൾ ഒന്നുമില്ല.. മുകൾഭാഗം മൊത്തം പാറയായതുകൊണ്ട് ഒരു പരിധിവരെ പാമ്പിനെയും പേടിക്കേണ്ട.. പോരാത്തതിന് നാട്ടുകാർ ഫുൾ സപ്പോർട്ട് ..
രണ്ടുംകൽപിച്ച് Dec 13 ന് ഉച്ചകഴിഞ്ഞ അങ്ങോട്ട് പോകാൻ തീരുമാനിച്ചു..
പാലയിൽനിന്ന് തൊടുപുഴക്ക് ബസ് കേറി … തൊടുപുഴയിൽനിന്നും al – azhar മെഡിക്കൽ കോളേജ് വഴി പൈങ്ങോട്ടൂർക്ക് പോകുന്ന ബസിനാണ് കേറേണ്ടത് .. എനിക്ക് ആനപ്പാറയിലെത്താൻ ആകെയുള്ള അടയാളം ഇ മെഡിക്കൽ കോളേജ് ആണ്.. അതുകൊണ്ട് ഞാനവിടെ ബസിറങ്ങി.. അവിടെനിന്നും സ്ഥലം ചോദിച്ചപ്പോഴാണ് ഇവിടെയല്ല ഏഴല്ലൂർ ആണ് ഇറങ്ങേണ്ടതെന്ന് മനസിലായത്.. അവിടെനിന്നും ഏഴല്ലൂർക്ക് 2 km ഉണ്ട്..
ഞാൻ സ്ഥലംകണ്ട്‌ നടക്കാമെന്നുവെച്ച് നടന്നു..
..

ഏഴല്ലൂർ ടൗണിലാണ് കടകൾ ഉള്ളത്.. സാധനങ്ങൾ വാങേണ്ടവർ ഇവിടെനിന്നും വാങ്ങുക.. ഞാനൊരുകുപ്പി വെള്ളവും ബിസ്ക്കറ്റും വാങ്ങി.. വണ്ടിയുള്ളവർക്ക് മലയുടെ അടുത്തുവരെയെത്താൻ വേറെ വഴിയുണ്ട് .. നടന്നുപോകുന്നവർക്ക് എളുപ്പമുള്ള വഴി വേറെയാണ്.. ധാരാളം ഇടതും വലതും തിരിഞ്ഞാണ് ഞാനവിടെയെത്തിയത്.. അതുകൊണ്ട് വഴി ഞാൻ പറയുന്നില്ല.. പറഞ്ഞാലും മനസിലാവില്ല.. ഗൂഗിൾ മാപ്പിൽ തപ്പിയാൽ ആനപ്പാറ കിട്ടില്ല.. ഞാൻ എന്റെ മാപ്പിൽ സേവ് ചെയ്തുവെച്ചിട്ടുണ്ട്.. വേണമെന്നുള്ളവർ ചോദിച്ചാൽ തരാം…
..
ധാരാളം പേരോട് വഴി ചോദിച്ചാണ് ഞാനിവിടെയെത്തിയത് .. എല്ലാവരും ഒറ്റക്കൊരാൾ മലകയറുന്നത് അതിശയത്തോടെ നോക്കിനിന്നു..

ചിലർ പറഞ്ഞു ഇപ്പോഴല്ല രാവിലെ ആണ് ഇവിടെ വരേണ്ടതെന്ന്.. നാളെ രാവിലത്തെ കാഴ്ച കാണാനാണ് ഞാൻ ഇന്നുവന്നതെന്നും, ഇന്ന് മലമുകളിൽ തന്നെ തങ്ങാനാണെന്നും അവരോടുപറഞ്ഞു.. ഇയിടെയായിട്ടാണ് അ നാട്ടിൽനിന്നും പുറത്തുള്ളവർ അങ്ങോട്ടുവരാൻ തുടങ്ങിയത് … അതുകൊണ്ടുതന്നെ കാണുന്നവരെല്ലാ വലിയ ബാഗും തൂക്കി മലകേറുന്ന എന്നെനോക്കിനിന്നു…
ചെറിയ പാറകഷ്ണങ്ങളുള്ള കുത്തനെയുള്ള വഴിയിലൂടെ നടന്നുവേണം മുകളിലെത്താൻ
5 മണിയോടെ ഞാൻ മുകളിലെത്തി..
കുറെ കൂറ്റൻ പാറകളുടെ കൂട്ടമാണ് അ മല.. ഞാൻ പറ്റിയ ഒരു സ്ഥലംനോക്കി ടെന്റ് അടിച്ചു.. ഒരു ഫാമിലിയും കുറച്ചു കോളേജ് പയ്യന്മാരും അവിടെയുണ്ടായിരുന്നു.. ഇരുട്ടിത്തുടങ്ങിയതോടെ അവരെല്ലാംപോയി …
..
ഞാൻ ആദ്യമായാണ് ഇങ്ങനെ ഒറ്റക്ക് ഒരു സ്ഥലത്തു ടെന്റിൽ തങ്ങുന്നത്.. മലയുടെ ഇരുവശവും വലിയ കൊക്കയാണ്.. ഇരുവശവും ഗ്രാമപ്രദേശങ്ങളാണ് .. ചെറിയ നിലാവ് ഉണ്ടായിരുന്നത് എനിക്ക് തുണയായി..
രാത്രി 10 മണിയോടെ എന്തോ ശബ്ദംകേട്ട് ഞാൻ ടെന്റിനുപുറത്തിറങ്ങി .. ആരൊക്കെയോ താഴെനിന്നും കേറിവരുന്നുണ്ട്… കാടിനുളിൽനിന്നും വെളിച്ചം കാണാം .. ഞാൻ എന്റെ കൈലുള്ള ടോർച്ച് തെളിയിച്ചു ഞാൻ മുകളിലുണ്ടെന്ന് അറിയിച്ചു..
al – azhar കോളേജിലെ സ്റ്റുഡന്റസ് ആയിട്ടുള്ള ഒരു ആറേഴു പേരായായിരുന്നു അത്.. അൽപനേരം കമ്പനിക്ക് അവരെ കിട്ടി.. പത്തേകാലോടെ ചെറുതായി മഴ ചാറാൻ തുടങ്ങിയതോടെ അവർ മലയിറങ്ങി… ഞാൻ ടെന്റിന്റെ മുകൾഭാഗം അടക്കം എല്ലാം അടച്ച് ഉള്ളിൽ കേറിയിരുന്നു..
തലേന്ന് മഴയുണ്ടെങ്കിലാണ് രാവിലെ മഞ്ഞുപെയ്തിറങ്ങുന്നത് കാണാൻ സാധിക്കു ..
..
5 മണിക്ക് അലാറം വെച്ചാണ് ഞാൻ കിടന്നത് .. പക്ഷെ 3 മണിയായപ്പോൾ ഉണർന്നു .. ഉറക്കം വരാത്തതുകൊണ്ട് പുറത്തിറങ്ങി ഇരുന്നു.. തെളിഞ്ഞ കാലാവസ്ഥയാണ് . ആകാശം നിറയെ നക്ഷത്രങ്ങൾ കാണാം.. ഞാൻ അതുംനോക്കി പാറയിൽ ഇരുന്നു..
പെട്ടന്ന് മുകളിൽ എന്തോ വളരെ വേഗത്തിൽ മിന്നിമറയുന്നതുകണ്ടു.. അതിശയം തോന്നിയ ഞാൻ ആകാശത്തേക്കുതന്നെ നോക്കി ഇരുന്നു..
കുറച്ചു നേരം കഴിഞ്ഞപ്പോൾ അത് വീണ്ടും കണ്ടു… വാൽനക്ഷത്രം ആയിരുന്നു അത്.. മൂന്നുതവണ കാണാൻ സാധിച്ചു..
പണ്ടെങ്ങോ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് വാൽനക്ഷത്രം കണ്ടാൽ മനസിൽ എന്തേലും വിചാരിച്ചാൽ അത് നടക്കുമെന്ന് … അതുകൊണ്ട് മുന്നുനക്ഷത്രങ്ങളോടുമായിട്ട് മൂന്ന് കാര്യങ്ങൾ ആവശ്യപെട്ടു.. ( കണ്ടത് മുതലാക്കണ്ടേ)
..
ഏകദേശം അഞ്ചരയായതോടെ വെളിച്ചം കണ്ടുതുടങ്ങി.. രാത്രി മഴ ചാറിയത് അറിഞ്ഞു കുടുംബം അടക്കം ധാരാളം പേർ വരാൻ തുടങ്ങി..
..
പക്ഷെ മഞ്ഞുമേഘങ്ങൾ പ്രധീക്ഷിച്ച് വന്നവർക്ക് നിരാശയായിരുന്നു ഫലം ..
മലയുടെ ഇരുവശത്തുള്ള പ്രദേശങ്ങൾ കോടായാൽ മൂടപ്പെട്ട കാഴ്ച കാണാൻ സാധിച്ചു.. തലേന്ന് നല്ല മഴയുണ്ടെങ്കിൽ ശെരിക്കും വേറെയൊരു കാഴ്ചതന്നെയാവും ഇവിടെയെന്നാണ് ഇ നാട്ടുക്കാർ അവകാശപ്പെടുന്നത്..
..
ചെറിയ ഒരു കാടിനപ്പുറം തലയുയർത്തിപിടിച്ചുനിക്കുന്ന ഒരു പാറ കാണാം.. അതാണ് ആനപ്പാറ.. ഏതാണ്ട് ആനയുടെ ശരീരത്തിനോട് സാമ്യമുള്ള ഒരു പാറ. ഇ പാറക്ക് ആനപ്പാറ/ ആനക്കല്ല് എന്നിങ്ങനെ പെരുവന്നതിനുപിന്നിൽ ഒരു കഥയുണ്ട്..
..
പണ്ടൊരിക്കൽ ഇ മലമുകളിൽ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.. ഒരിക്കൽ ഭ്രാന്തുപിടിച്ചുവന്ന ഒരു ഒറ്റക്കൊമ്പൻ ഇ ക്ഷേത്രം ഇടിച്ചുതകർക്കുകയും അതിൽ കോപിതനായ ദേവനോ ദേവിയോമറ്റോ അ ആനയെ ശപിച്ച് ഒരു പറയാക്കിമാറ്റി ..
അ പാറയാണ് ഇന്നത്തെ ആനപ്പാറ…

പ്രധാന വ്യൂപോയിന്റിൽനിന്നും ഒരു 100 മീറ്റർ കാട്ടിലൂടെയും പറയിടുക്കിൽകൂടെയെല്ലാം നടന്നുവേണം ആനപ്പാറയുടെ ചുവട്ടിലെത്താൻ.. പാറയോട് ചേർന്നുനിക്കുന്ന ഒരു കശുമാവിൽ ( പറങ്കി ) വലിഞ്ഞുകേറിവേണം ആനപ്പാറയുടെ മുകളിൽ എത്താൻ …

കൂട്ടുകാരുമൊത്ത് ഒരു രാത്രി ടെന്റ് അടിച്ച് കഴിയാൻ പറ്റിയൊരു സ്ഥലമാണ് ആനപ്പാറ .. പലരും അന്വേഷിക്കുന്ന ഒരുകാര്യമാണ് യാതൊരു പ്രേശ്നങ്ങളുമില്ലാതെ ഒരു രാത്രി ഇതുപോലെ സ്റ്റേ ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ… ഇ സ്ഥലം ആരെയും നിരാശപ്പെടുത്തില്ല എന്നകാര്യത്തിൽ സംശയമില്ല

You must be logged in to post a comment Login