ആന്ധ്രപ്രദേശിലെ ക്ഷേത്രത്തിൽ കഴുത്തറുത്ത നിലയിൽ മൂന്ന് മൃതദേഹങ്ങൾ; നരബലിയെന്ന് സംശയം

ആന്ധ്രപ്രദേശിലെ ക്ഷേത്രത്തിൽ കഴുത്തറുത്ത നിലയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടെ ഉൾപ്പെടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അനന്തപൂർ ജില്ലയിലെ കോർത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. നരബലിയുടെ ഭാഗമായാണ് കൊലപാതകങ്ങൾ എന്നാണ് റിപ്പോർട്ടുകൾ.

പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിന് ഉൾഭാഗം രക്തം തളിച്ച നിലയിലാണ്. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. 15ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിതത്.

You must be logged in to post a comment Login