ആന്ധ്രപ്രദേശ് വിഭജന പ്രതിഷേധമാര്‍ച്ച്:ജഗന്‍മോഹന്‍ അറസ്റ്റ് വരിച്ചു.

ആന്ധ്രാപ്രദേശ് വിഭജനത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് പ്രകടനം നടത്തിയ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി തിങ്കളാഴ്ച അറസ്റ്റ് വരിച്ചു. പ്രകടനമായെത്തിയ ജഗനെയും അനുയായികളെയും പാര്‍ലമെന്റ് മന്ദിരത്തിനു സമീപം തടഞ്ഞു നിര്‍ത്തി് അറസ്റ്റ് ചെയ്യുകയായിരുന്നു.

 തെലങ്കാന ബില്‍ ് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സും സീമാന്ധ്രയില്‍നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ആന്ധ്രാപ്രദേശ് നോണ്‍ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും ഡല്‍ഹിയില്‍ വ്യത്യസ്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.

തെലങ്കാന പ്രശ്‌നം രാജ്യസഭയെയും ഇളക്കിമറിച്ചു. ബഹളത്തെത്തുടര്‍ന്ന് നടപടികള്‍ തടസ്സപ്പെട്ടതിനാല്‍ സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. കോണ്‍ഗ്രസ്, ടി.ഡി.പി. അംഗങ്ങളാണ് തെലങ്കാന വിഷയത്തില്‍ ബഹളമുണ്ടാക്കിയത്. തമിഴ്‌നാട്ടിലെ മത്സ്യബന്ധന തൊഴിലാളികളുടെ പ്രശ്‌നവുമായി എ.ഐ.എ.ഡി.എം.കെ.യും മുന്നോട്ടു വന്നതോടെ രംഗം കൂടുതല്‍ വഷളായി

You must be logged in to post a comment Login