ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു മുന്നറിയിപ്പ്

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു മുന്നറിയിപ്പ്.നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താന്‍ കഴിയും. രഹസ്യാന്വേഷണ ഏജന്‍സികള്‍ പോലും ഇതിനായി തയ്യാറായിരിക്കുകയാണ്. കുറ്റവാളിയെന്ന് നിങ്ങളില്‍ സംശയം തോന്നിയാല്‍ മതി പിന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോണിലേയ്ക്ക് കയറി വിവരങ്ങള്‍ ചോര്‍ത്താന്‍ ആരംഭിയ്ക്കും. ഇതിനായി സ്‌പൈ ഫോണ്‍ സോഫ്റ്റ്‌വെയറുകളാണ് വികസിപ്പിച്ചിട്ടുള്ളത്.

android-tapping
ആന്‍ഡ്രോയ്ഡ് ഫോണിലെ ഏതെങ്കിലും ഒരു ആപ്ലിക്കേഷനില്‍ സ്‌പൈ സോഫ്ട്‌വെയര്‍ കോഡ് കടത്തിവിടും. ഉപഭോക്താവ് എവിടെയാണ് ഇതിലൂടെ അറിയാന്‍ സാധിക്കും. ഫോണിലെ കോണ്‍ടാക്ട് വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എല്ലാം ചോര്‍ത്തുന്നവര്‍ക്ക് ലഭിക്കും. മാത്രമല്ല, ഫോണ്‍ സംഭാഷണവും ഇതുവഴി ചോര്‍ത്താമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിചയമില്ലാത്ത ഇമെയില്‍ ഐഡിയില്‍ നിന്നും മറ്റും വരുന്ന സന്ദേശങ്ങളിലോ മെയിലിലോ ഉള്ള ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ തടയാം.

 

 

You must be logged in to post a comment Login