ആപ്പിളിനെ ഞെട്ടിച്ച് ചൈന, ഒറിജിനലിനെ വെല്ലുന്ന ഐഫോണ്‍ 5SE വിപണിയില്‍

ആപ്പിളില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റ് സ്മാര്‍ട്‌ഫോണായ ഐഫോണ്‍ 5 എസ് ഇയുടെ ഇരട്ട എന്നവകാശപ്പെടുന്ന ഉല്‍പന്നമാണ് വിഡിയോയിലുള്ളത്.

iphone 1
ഡൂപ്ലിക്കേറ്റ് നിര്‍മ്മിതിക്ക് പേരു കേട്ട ചൈന വീണ്ടും വ്യാജനുമായി രംഗത്ത്. ഇത്തവണ വ്യാജന്‍ ഞെട്ടിച്ചിരിക്കുന്നത് ആപ്പിളിനെയാണ്. മാര്‍ച്ച് 14 ന് ചൈനയില്‍ നിന്നും യുടൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വിഡിയോയിലാണ് ഒരാഴ്ചക്കകം ആപ്പിള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ എസ്ഇയുടെ വ്യാജന്‍ പ്രത്യക്ഷപ്പെട്ടത്.

ആപ്പിളില്‍ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബജറ്റ് സ്മാര്‍ട്‌ഫോണായ ഐഫോണ്‍ 5 എസ് ഇയുടെ ഇരട്ട എന്നവകാശപ്പെടുന്ന ഉല്‍പന്നമാണ് വിഡിയോയിലുള്ളത്. ഐഫോണിന്റെ ഇതുവരെയുള്ള മിക്ക മോഡലുകളുടെയും വ്യാജന്‍ ചൈനയില്‍ ലഭ്യമാണ് എന്നതിന്റെ തെളിവ് കൂടിയാണ് വിഡിയോ. ഒറ്റ നോട്ടത്തിലെന്നല്ല ഫോണ്‍ സൂക്ഷ്മമായി പരിശോധിച്ചാലും ആപ്പിള്‍ നിര്‍മ്മിക്കുന്ന ഐഫോണ്‍ അല്ല ഇതെന്ന് തിരിച്ചറിയാന്‍ കഴിയില്ല എന്നാണ് വിഡിയോ ചൂണ്ടിക്കാട്ടുന്നത്.

iphone_5se_2

കാഴ്ചയില്‍ ഐഫോണ്‍ 6 എസിന് സമാനമായ രൂപകല്‍പ്പനയോട് പുറത്തിറങ്ങുമെന്ന് കരുതിയിരുന്ന ആപ്പിളിന്റെ പുതിയ ഫോണിന് ഐഫോണ്‍ 6 എസിന് കരുത്തേകുന്ന എ 9 പ്രോസസര്‍ തന്നെയാകും കരുത്തേകുക. ത്രിഡി ടച്ച് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സാധ്യതയില്ലാത്ത പുതിയ ഐഫോണ്‍ മോഡലായ ഐഫോണ്‍ 5 എസ് ഇയില്‍ ടച്ച് ഐഡി, ആപ്പിള്‍ പേ എന്നീ സവിശേഷതകള്‍ക്ക് സഹായകമായ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ലൈവ് ഫോട്ടോ സൗകര്യം നല്‍കുന്ന 12 മെഗാപിക്‌സല്‍ ക്യാമറ, 1650 എം.എ.എച്ച് ബാറ്ററി എന്നീ സവിശേഷതകളുള്ള അപ്പിള്‍ ഐഫോണ്‍ എസ് ഇ മാര്‍ച്ച് 21 ന് അവതരിപ്പിക്കപ്പെടും.

You must be logged in to post a comment Login