ആപ്പിളിന്റെ ആദ്യ മോഡല്‍ ‘ആപ്പിള്‍ 1’ വിറ്റു പോയത് അഞ്ചു കോടിയോളം രൂപയ്ക്ക്

apple 1
ആപ്പിള്‍ കമ്പനി സ്ഥാപകരായ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും 1976 ല്‍ ആദ്യമായി രൂപകല്‍പ്പന ചെയ്ത ‘ആപ്പിള്‍ 1’ കമ്പ്യൂട്ടര്‍ ലേലത്തില്‍ വിറ്റു പോയത് 815,000 ഡോളറിന്, അഞ്ചു കോടിയോളം രൂപയ്ക്ക്.

ഏകദേശം ഒരു മില്യണ്‍ ഡോളര്‍ വരെയാണ് ‘ആപ്പിള്‍ 1’ ന്റെ മൂല്യം നിശ്ചയിച്ചിരുന്നത്. 1.2 മില്യണ്‍ വരെ ലേല തുക വിളിച്ചിരുന്നു എങ്കിലും അവസാന നിമിഷം അത് പിന്‍മാറുകയായിരുന്നു. ഗ്ലാംഗ്‌ളോ എന്ന കമ്പനിയാണ് ‘ആപ്പിള്‍ 1’ സ്വന്തമാക്കിയിരിക്കുന്നത്.

ആപ്പിള്‍ വിഭാഗത്തിലെ ആദ്യത്തെ പേഴ്‌സണല്‍ കമ്പ്യൂട്ടറാണ് ‘ആപ്പിള്‍ 1’. സ്റ്റീവ് വോസ്‌നിക്ക് നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്തത് സ്റ്റീവ് ജോബ്‌സായിരുന്നു.

വേഡായിരുന്നു ആദ്യത്തെ ആപ്പിളില്‍ ഉണ്ടായിരുന്ന ഓപ്പറേറ്റിങ് സിസ്റ്റം. സ്പാനീഷ് ഭാഷ പഠിക്കാനും ‘ആപ്പിള്‍ 1’ ഉപയോഗിച്ചു വന്നിരുന്നു. ആദ്യം നിര്‍മ്മിച്ച 200 റോളം കമ്പ്യൂട്ടറുകളില്‍ എഴുപതോളം കമ്പ്യൂട്ടറുകള്‍ മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതില്‍ ഒന്നാണ് ഇപ്പോള്‍ ലേലത്തില്‍ വിറ്റു പോയിരിക്കുന്നത്.

You must be logged in to post a comment Login