ആപ്പിള്‍ ഐഫോണിന് വീണ്ടും തിരിച്ചടി: ആന്‍ഡ്രോയിഡിനെക്കാള്‍ വേഗത്തില്‍ ഹാങ്ങാകുന്നു

apple
ഐഫോണുകള്‍ ഹാങ്ങാകുന്നത് ആപ്പിളിന് വീണ്ടും തിരിച്ചടിയായി. ബ്ലാന്‍കോ ടെക്‌നോളജി ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ ആപ്പിള്‍ ഫോണുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് പിന്നിലാണെന്നാണ് കണക്കുകള്‍ ഉള്ളത്. ഈ വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം ആന്‍ഡ്രോയിഡ് ഫോണുകളില്‍ 47 ശതമാനം പെര്‍ഫോമെന്‍സ് പ്രശ്‌നങ്ങള്‍ കാണിച്ചപ്പോള്‍ ആപ്പിളില്‍ ഇത് 62 ശതമാനമാണ്.

പ്രത്യേകതരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോഴും മറ്റും ഫോണ്‍ ഹാങ്ങാകുന്നത്, കണക്ഷനുകളിലെ കുഴപ്പങ്ങള്‍, ചൂടാകുന്നത് തുടങ്ങിയവയാണ് പെര്‍ഫോമന്‍സ് പ്രശ്‌നങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആപ്പിള്‍ ഫോണുകളില്‍ ഏറ്റവും കുഴപ്പക്കാരന്‍ ഐഫോണ്‍ 6 ആണ്. ആപ്പിളിന്റെ പെര്‍ഫോമന്‍സ് ഫെയിലിയറില്‍ 13 ശതമാനവും ഐഫോണ്‍ 6ന് അവകാശപ്പെട്ടതാണ്. പിന്നാലെയുള്ള ഐഫോണ്‍ 5 എസും 6 എസും ഒന്‍പത് ശതമാനം വീതം പെര്‍ഫോമെന്‍സ് ഫെയിലിയറിലേക്ക് സംഭാവന നല്‍കുന്നുണ്ട്.

ആപ്പിള്‍ ഫോണുകളിലെ ഏറ്റവും വലിയ പ്രശ്‌നം ഫോണ്‍ ചൂടാകുന്നുവെന്നതാണ്. രണ്ടാമത്തെ പ്രശ്‌നം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ പരാജയപ്പെടുന്നതാണ്. ഇത് 15 ശതമാനം വരും. ഹെഡ്‌ഫോണുകളുടെ പ്രശ്‌നം 11 ശതമാനം ആപ്പിള്‍ ഫോണുകള്‍ക്കുണ്ട്. ആപ്പിളില്‍ പരാജയപ്പെടുന്ന പ്രധാന ജനകീയ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റഗ്രാമാണ് ഇത് 14 ശതമാനം . തൊട്ടുപിന്നാലെയുള്ള സ്‌നാപ് ചാറ്റ് 12 ശതമാനവും പരാജയമാണ്.
ഗെയിമുകള്‍ ഉപയോഗിക്കുമ്പോളും ഫോണ്‍ ഹാങ്ങാകുന്നുണ്ട്.പോക്കിമോന്‍ ഗോ ഉപയോഗിക്കുന്ന ആപ്പിള്‍ ഉപഭോക്താക്കളില്‍ അഞ്ചു ശതമാനത്തിനാണ് ഹാങ്ങാകുന്നതിനും മറ്റു പ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യത.

You must be logged in to post a comment Login