ആപ്പിള്‍ ചരിത്രം കുറിയ്ക്കാന്‍ ഒരുങ്ങുന്നു, ഡ്രൈവറില്ലാ കാറുമായി

ഡ്രൈവറില്ലാതെ കാര്‍ സ്വയം ഓടുന്നതിനെപറ്റി ചിന്തിച്ചിട്ടുണ്ടാവില്ല നമ്മള്‍. എന്തിന് ഡ്രൈവര്‍ ഉണ്ടായിട്ടുപോലും അപകടങ്ങള്‍ അധികം തന്നെ. എന്നാല്‍ ഇതിനൊക്കെ ചരിത്രംകുറിച്ചുകൊണ്ട് ഇതാ ഒരു ഡ്രൈവറില്ലാ കാര്‍ നിരത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ്. ലോകവിപണി കൈയ്യടക്കിയ ആപ്പിള്‍ കമ്പനിയാണ് ഈ അത്ഭുതം അവതരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെടുത്തി ഒരു കാലത്ത് ഒട്ടേറെ ഊഹാപോഹങ്ങള്‍ വന്നിരുന്നു. ഗൂഗിളിന്റേതു പോലെയുള്ള ഡ്രൈവറില്ലാ കാര്‍, ഗൂഗിള്‍ ഗ്ലാസ് പോലെയൊരു ഓഗ്‌മെന്റഡ് റിയാലിറ്റി ഉപകരണം തുടങ്ങിയവയൊക്കെയായിരുന്നു ഊഹാപോഹങ്ങള്‍.

ആപ്പിള്‍ തങ്ങളുടെ കാര്‍ നിരത്തിലിറക്കി ടെസ്റ്റു ചെയ്യാനുള്ള പെര്‍മിറ്റ് വാങ്ങിയതായാണ് വാര്‍ത്തകള്‍ പറയുന്നത്. ആപ്പിളിന്റെ കാര്‍, ഒന്നിലേറെ മോഡലുകള്‍ ഉണ്ടെന്നാണ് പറയുന്നത്, താമസിയാതെ കാലിഫോര്‍ണിയയിലെ നിരത്തുകളില്‍ ആപ്പിള്‍ കാര്‍ ഓടിച്ചു തുടങ്ങിയേക്കും. തങ്ങളുടെ കാറുകള്‍ ടെസ്റ്റിനു തയാറെടുക്കുന്ന കാര്യം ആപ്പിളും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കമ്പനികളെ പോലെ ആപ്പിളും, സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ കാറപകട മരണങ്ങള്‍ ഇല്ലാതാക്കുമെന്നും കരുതുന്നു. ആപ്പിളിന്റെ കാറുകള്‍ ആഢംബര വണ്ടികള്‍ ആയിരിക്കുമെന്ന് ഉറപ്പാണ്.

You must be logged in to post a comment Login