ആപ്പിള്‍ ജീവനക്കാരനായ പിതാവിന് തന്റെ മകളെ കൊണ്ട് ജോലി നഷ്ടപ്പെടാനുണ്ടായ കാരണം (വീഡിയോ)

മക്കള്‍ മാതാപിതാക്കള്‍ക്ക് പണിക്കൊടുക്കുന്നത് ആരും കേട്ടിട്ടുണ്ടാവില്ല. കാരണം അറിഞ്ഞുകൊണ്ട് ഉറ്റവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവരുതെന്ന് ചിന്തിക്കുന്നവരാണ് എല്ലാവരും. ഇവിടെ തന്റെ അച്ഛന്റെ ജോലി കളഞ്ഞിരിക്കുകയാണ് ഒരു മകള്‍. മകള്‍ പുറത്തുവിട്ട വീഡിയോ കാരണം അച്ഛന് നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

തുടര്‍ന്ന് അച്ഛന്റെ ജോലിയും തെറിച്ചു. തന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ട വീഡിയോ വഴി ഇതുവരെയും പുറത്തിറങ്ങിയിട്ടില്ലാത്ത ഐഫോണ്‍ ടെന്‍ സ്മാര്‍ട്ട്‌ഫോണിന്റെ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് ആപ്പിള്‍ ജീവനക്കാരനായ പിതാവിനെ ജോലിയില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്.യൂട്യൂബ് വ്‌ളോഗറായ ബ്രൂക്ക് അമീലിയ പീറ്റേഴ്‌സന്‍ ആപ്പിള്‍ കാമ്പസിലേക്കുള്ള യാത്രയ്ക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ഐഫോണ്‍ ടെന്‍ സ്മാര്‍ട്ട്‌ഫോണും ഉള്ളത്.

അമീലിയ തന്നെയാണ് തന്റെ വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് അച്ഛന് ജോലി നഷ്ടപെട്ട വിവരം പുറത്ത് വിട്ടത്. വീഡിയോ ദൃശ്യങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയായിരുന്നു. ജീവനക്കാര്‍ക്കായി നല്‍കുന്ന പ്രത്യേക ക്യൂആര്‍ കോഡ് അടങ്ങുന്ന ഐഫോണ്‍ ടെന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയിരുന്നു അത്. സെപ്റ്റംബര്‍ 15ന് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.

You must be logged in to post a comment Login