ആപ്പിള്‍ വീക്ക്, വന്‍ വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ട്

 

flipkart apple week: top discounts, deals on iphone x, iphone 7, apple airpods and more

ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ആപ്പിള്‍ വീക്ക്. മെയ് 21 മുതല്‍ മെയ് 27 വരെ നീണ്ടു നില്‍ക്കുന്ന ഓഫര്‍ കാലയളവില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാം.

ഓഫര്‍ പ്രകാരം ആപ്പിള്‍ ഐഫോണ്‍ x, മാക്ക് ബുക്ക്, ഐപാഡ്സ്,ഏയര്‍പോഡ് എന്നിവയ്ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നല്‍കുന്ന 10 ശതമാനം ക്യാഷ് ബാക്കിന് പുറമേയാണ് ഇത്.

ആപ്പിള്‍ ഐഫോണ്‍ X, 64 ജിബി 4,000 രൂപ വിലക്കുറവില്‍ 85,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ, ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഈ വിലയില്‍ നിന്ന് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ഐഫോണ്‍ 8 64 ജിബി ഡിസ്കൗണ്ട് വിലയായ 62,999 രൂപയ്ക്ക് ലഭിക്കും. 256 ജിബി ഐഫോണ്‍ 8 മോഡലിന് 73,999 രൂപയാണ് വില. ഐഫോണ്‍ 8 റെഡിന് 64,999 രൂപയ്ക്ക് ലഭിക്കും. ഇത് ഐഫോണ്‍ 8 റെഡിന്‍റെ യഥാര്‍ത്ഥ വിലയില്‍ നിന്ന് 2,941 രൂപ കുറവാണ്. 46,999 രൂപയ്ക്കാണ് ഐഫോണ്‍ 7 ലഭിക്കുക. ഐഫോണ്‍ എസ്‌ഇക്ക് 17,999 രൂപയ്ക്കാണ് 10 ശതമാനം ക്യാഷ്ബാക്കോടെ ഫ്ലിപ്പ്കാര്‍ട്ട് ആപ്പിള്‍ വീക്കില്‍ ലഭിക്കുക.

You must be logged in to post a comment Login