ആഭരണ നിര്‍മാണത്തില്‍ വിജയഗാഥയുമായി വനിതാസംഘം

പെണ്ണിന് അഴകേകുന്നത് ആഭരണങ്ങളാണ്. ആഭരണങ്ങള്‍ സ്വന്തമായി നിര്‍മിച്ച് വരുമാനത്തിനൊപ്പം മറ്റുള്ളവരെ സുന്ദരിയാക്കാനുള്ള തിരക്കിലാണ് പുളിക്കീഴ് ബ്ലോക്കില്‍ കുറ്റൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ അല്‍ഷ വനിതാ ആഭരണ നിര്‍മാണ യൂണിറ്റ്. ജയശ്രീ, ബിന്ദുലേഖ മുരുകന്‍, ലളിത ബാബുക്കുട്ടന്‍, പ്രസന്ന ജി.—പിള്ള, രാധ ആര്‍.—കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് രണ്ടു വര്‍ഷം മുമ്പ് യൂണിറ്റ് ആരംഭിച്ചത്. മാല, വള, കമ്മല്‍, കൊലുസ് എന്നിവയാണ് പ്രധാനമായും നിര്‍മിക്കുന്നത്. ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള മുത്തും ഫ്രെയിമുകളും തിരുവനന്തപുരത്തുനിന്നാണ് വാങ്ങുന്നത്.

Untitled-2 copy Untitled-2 copy Untitled-2 copyമാസത്തിലൊരിക്കല്‍ തിരുവനന്തപുരത്തു നിന്ന് സാധനങ്ങള്‍ വാങ്ങുന്നു. മുത്തിന്റെ സൈസ് അനുസരിച്ചാണ് വില. സാധാരണ ഒരു മുത്തിന് അഞ്ച് രൂപ വരെ വില വരുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. കുടുംബശ്രീ വഴി ബ്ലോക്ക് അടിസ്ഥാനത്തില്‍ ആഭരണ നിര്‍മാണം പഠിപ്പിക്കുന്ന ഏഴ് ദിവസത്തെ കോഴ്‌സാണ് നടത്തിയിരുന്നത്. സംഘാംഗങ്ങളില്‍ ഒരാളുടെ വീട്ടില്‍ തന്നെയാണ്ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. മാലയ്ക്ക് 150 മുതല്‍ 500 രൂപ വരെയും വളയ്ക്ക് 150 മുതല്‍ 250 രൂപ വരെയും, കമ്മല്‍ 50 മുതല്‍ 100 വരെയും, കൊലുസ് 200 മുതല്‍ 500 വരെയുമാണ് വില. സ്കൂളുകളിലും ഓഫീസുകളിലും വീടുകളിലുമാണ് പ്രധാനമായും ഇവര്‍ കച്ചവടം നടത്തുന്നത്.

കടകളില്‍ പൊതുവേ വില കുറച്ചാണ് വീടുകളില്‍ നിര്‍മിക്കുന്ന ആഭരണങ്ങള്‍ വാങ്ങുന്നത്. അതുകൊണ്ട് സാധാരണയായി കടകളില്‍ കച്ചവടം നടത്താറില്ലെന്ന് സംഘാംഗം പറഞ്ഞു. ഒന്‍പത് മണി മുതല്‍ 12 മണി വരെയാണ് കച്ചവടം. ഓണക്കച്ചവടത്തിന് ആഭരണങ്ങള്‍ നിര്‍മിക്കുന്ന തിരക്കിലാണ് യൂണിറ്റ്.

You must be logged in to post a comment Login