ആഭ്യന്തരയുദ്ധം രൂക്ഷം; സുഷമാ സ്വരാജിന്റെ സിറിയന്‍ സന്ദര്‍ശനം മാറ്റിവെച്ചു

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്താനിരുന്ന സിറിയന്‍ സന്ദര്‍ശനം മാറ്റിവെച്ചു. സിറിയന്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം പുതിയ തീയതി അറിയിക്കുമെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. സിറിയയില്‍ ആഭ്യന്തരയുദ്ധം മൂര്‍ച്ഛിച്ചതു കണക്കിലെടുത്താണ് സന്ദര്‍ശനം മാറ്റിവെച്ചത്.

അടുത്തയാഴ്ചയായിരുന്നു സുഷമ സിറിയ സന്ദര്‍ശിക്കാനിരുന്നത്. സിറിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി അവിടെ സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്.

You must be logged in to post a comment Login