ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനുമെതിരെ കേസ്

flip

പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന ദാതാക്കളായ ആമസോണിനും ഫ്ലിപ്പ്കാര്‍ട്ടിനുമെതിരെ കേസ്. മഹാരാഷ്ട്ര സര്‍ക്കാര്‍ ലീഗല്‍ മെട്രോളജി വകുപ്പാണ് ഈ കമ്പനികള്‍ക്കെതിരെ കേസെടുത്തത്. ഉല്‍പ്പനങ്ങള്‍ വില്‍ക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ലീഗല്‍ മെട്രോളജി നിയമം, 2009 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അമിതാബ് ഗുപ്ത അറിയിച്ചു. തന്റെ ഓഫീസില്‍ വന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും അമിതാബ് ഗുപ്ത അറിയിച്ചു.

ആമസോണിന്റെയും ഫ്ലിപ്പ്കാര്‍ട്ടിന്റെയും ഗോഡൗണുകളില്‍ റെയ്ഡ് നടത്തുകയും ഒരു കോടി രൂപ വില വരുന്ന ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഉല്‍പ്പന്നത്തിന്റെ പാക്കറ്റുകളില്‍ വില രേഖപ്പെടുത്താതിരിക്കുക, തൂക്കം, നിര്‍മ്മാണ തിയ്യതി, പാക് ചെയ്ത ദിവസം ഇങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങളൊന്നും ഈ കമ്പനികള്‍ നടത്തുന്നില്ലെന്ന് കാണിച്ചാണ് നടപടി.

You must be logged in to post a comment Login