ആമസോണ്‍ ഇന്ത്യയുടെ കിന്‍ഡില്‍ ഫയര്‍ എച്ച്ഡിക്ക് വിലക്കിഴിവ്

ആമസോണ്‍ ഇന്ത്യ തങ്ങളുടെ കിന്‍ഡില്‍ ഫയര്‍ എച്ച്ഡി 8.9′ ന്റെ വിലയില്‍ ഗണ്യമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. 16 ജിബി മോഡലിന്റെ വില 21,999 രൂപയില്‍ നി ന്ന് 17,999 രൂപയായും 32 ജിബി മോഡലിന്റെ വില 25,999 രൂപയില്‍ നിന്ന് 21,999 രൂപയായും കുറച്ചതായി ആമസോണ്‍ ഇന്ത്യ അറിയിച്ചു.


തികഞ്ഞ വിനോദോപാധിയെന്ന നിലയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന കിന്‍ഡില്‍ ഇന്റ ര്‍നെറ്റ് ബ്രൗസ് ചെയ്യാനും, ആപ്പുകള്‍, ഗെയിമുകള്‍ എന്നിവയപം പുസ്തകങ്ങള്‍ വായിക്കാനും അനുപമമാണ്. 2 ദശലക്ഷത്തിലധികം ആപ്പുകളും ഗെയിമുകളും ഇ ബുക്കുകളുമാണ് ആമസോണ്‍ കിന്‍ഡില്‍ ശേഖരത്തിലുള്ളത്. ഫേസ്ബുക്ക്, ടെംപിള്‍ റണ്‍, ആന്‍ഗ്രി ബേര്‍ഡ്‌സ്, ബിഗ്ഫഌക്‌സ്, ഛോട്ടാഭീം, തോണ്‍ ഓഫ് ബാലി, ധിംഗന, ഇറോസ്‌നൗ, ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ, മാപ്പ് മൈ ഇന്ത്യ, മേക്ക്‌മൈട്രിപ്പ്, സോണിലൈവ്, ബുക്ക്‌മൈഷോ, സൊമറ്റോ, നിംബസ് മെസഞ്ചര്‍, എന്‍ഡിറ്റിവി എന്നിവയുടെയെല്ലാം കിന്‍ഡില്‍ പതിപ്പുക ള്‍ ഈ മോഡലില്‍ ലഭ്യമാണ്.
മികച്ച ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലേ, വേഗതയേറിയ ബ്രൗസിംഗ്, ഇരട്ട ആന്റിന വൈഫൈ, ഡോള്‍ബി ഓഡിയോ, ഫ്രണ്ട് എച്ച്ഡി കാമറ, 10 മണിക്കൂര്‍ ബാറ്ററി ലൈഫ്, ഇമെയില്‍, ക ലണ്ടര്‍, കോണ്ടാക്ട്‌സ് തുടങ്ങി നിരവധി സവിശേഷതകളുമായാണ് കിന്‍ഡില്‍ ഫയര്‍ എ ച്ച്ഡി 8.9′ എത്തുന്നത്.1.97 ദശലക്ഷം പുസ്തകങ്ങളാണ് കിന്‍ഡില്‍ സ്റ്റോറിലുള്ളത്. ഇതില്‍ 3.25 ലക്ഷം ടൈറ്റിലുകള്‍ കിന്‍ഡിലില്‍ മാത്രം ഉള്ളതാണ്. ആമസോണിന് പുറമേ 200 ലധികം പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും കിന്‍ഡില്‍ ഫയര്‍ ലഭിക്കുന്നതാണ്.

You must be logged in to post a comment Login