ആമിയിലേക്ക് എത്തിയത് മാധവിക്കുട്ടിയോടുള്ള സ്‌നേഹവും കമലിനോടുള്ള വിശ്വാസവും കൊണ്ടാണെന്ന് മഞ്ജു

മി സിനിമയിലേക്കെത്തിയത് മാധവിക്കുട്ടിയോടുള്ള സ്‌നേഹവും ആമി ആകാനുള്ള ആഗ്രഹവും കമലിനോടുള്ള വിശ്വാസവും കൊണ്ടാണെന്ന് നടി മഞ്ജു വാര്യര്‍. സിനിമയെ ചുറ്റിപ്പറ്റി നടക്കുന്ന പരാമര്‍ശങ്ങളോന്നും ശ്രദ്ധിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന ലിറ്റററി ഫെസ്റ്റിവലില്‍ ആമിയും മലയാള ജീവചരിത്ര സിനിമകളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

മലയാളത്തിലെ പ്രീയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയെ കുറിച്ചുള്ള ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ആമിയെക്കുറിച്ചുള്ള നെഗറ്റീവ് റിവ്യൂ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

സിനിമയെക്കുറിച്ചോ അതില്‍ അഭിനയിച്ചവരെക്കുറിച്ചോ മോശമായി ചിത്രീകരിക്കരുതെന്ന ആവശ്യവുമായി ആമിയുടെ വിതരണക്കാര്‍ രംഗത്തെത്തി. നെഗറ്റീവ് എഴുതി വിലപേശിയവര്‍ക്കെതിരേ ഫേയ്‌സ്ബുക്കിന്റെ സഹായം തേടിയതില്‍ തെറ്റുണ്ടെന്ന് വിശ്വസിക്കുന്നില്ല. മലയാളം ഇന്നുവരെ കാണാത്ത മികച്ച ചിത്രം അല്ലെങ്കിലും ആമി ആരെയും നിരാശപ്പെടുത്തില്ലെന്നും വിതരണക്കാര്‍ പറയുന്നു.

You must be logged in to post a comment Login