ആയില്യം മകവും കാര്‍ഷിക സംസ്‌കൃതിയും

വി.കെ ശ്രീധരന്‍

മുമ്പൊക്കെ ഓണാഘോഷത്തിന്റെ അവിഭാജ്യ ഘടമായിരുന്നു ആയില്യം മകം. ഇപ്പോള്‍ ചിങ്ങമാസത്തിലെ തിരുവോണം മാത്രമായി ചുരുങ്ങിയിരിക്കുന്നു. നെല്ലിന്റെ നാളാണ് മകം. ഓണം കഴിഞ്ഞ് പതിനാറാം പക്കം കന്നിമാസത്തിലാണ് പലപ്പോഴും വരിക. ഓണം ആദ്യം വന്നാല്‍ ചിങ്ങത്തിലും. വിത്ത് പൊലിപ്പിക്കാനും ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള യത്‌നം കാര്‍ഷികോത്സവും ആചാരാനുഷ്ഠാനങ്ങളും കാളകളിയും മാട്ടുപൊങ്കലുമെല്ലാം ഉര്‍വ്വരത ആരാധനകള്‍. (ളലൃശേഹശ്യേ രൗഹ)േ
ഓണം കൊള്ളുന്നത് പുലര്‍ച്ചക്കാണെങ്കില്‍ മകം നേരം പുലര്‍ന്നിട്ടായാലും മതി. ഓണത്തപ്പനെ വെക്കാനുള്ള സ്ഥലത്തു മാത്രമായി അണിയുന്നത് ചുരുക്കാം. പൂവ്വടയും മറ്റു നൈവേദ്യങ്ങളും ചടങ്ങുകളും തിരുവോണത്തിന്റേതുപോലെ വീടിന്റെ പടിക്കലും വേണമെങ്കില്‍ ഓണം കൊള്ളാം. മകം കൊണ്ടാല്‍ കന്നിയോണവും ആചരിക്കമെന്നാണ്.
മകം കഴിഞ്ഞ് കന്നിമാസത്തിലെ ഓണം. ചടങ്ങുകള്‍ ചിങ്ങത്തിലേതു പോലെ തന്നെ. അണിയുവാനുള്ള അരിചാക്കില്‍ അധികമായി മഞ്ഞള്‍ പൊടി ചേര്‍ക്കും. കന്നിപട്ടി, തുലാപോത്ത്, വൃശ്ചിക പാമ്പ് എന്നാണ് പഴമൊഴി. ഈ മാസങ്ങളില്‍ അവക്കെല്ലാം വിഷം/ വീര്യം വര്‍ദ്ധിക്കും. വിഷഹാരിയാണ് മഞ്ഞള്‍. നാം കറിയില്‍ സ്ഥിരമായി മഞ്ഞള്‍ ചേര്‍ക്കുന്നതും മഞ്ഞള്‍കൃഷി ചെയ്യുന്നതും അതിനാണല്ലോ. മഞ്ഞളിലടങ്ങിയ അര്‍ബുദ രോഗ സംഹാരിയും. വൃശ്ചികമാസത്തില്‍ ആയില്യം മകത്തോടനുബന്ധിച്ച് സര്‍പ്പക്കാവുകളില്‍ പാലും നൂറും കൊടുക്കുക. സര്‍പ്പകല്ലുകളില്‍ ഇതോടൊപ്പം മഞ്ഞള്‍പൊടി വിതറുകയും ചെയ്യുന്നു. കന്നികൊയ്ത്തിനു ശേഷം രണ്ടാം വിളക്കായി നിലമൊരുക്കുന്നതിന് മുന്‍പ് പോത്തോട്ടം സംഘടിപ്പിക്കുക പതിവുണ്ട്. കാളപൂട്ട്, മരമടി എന്നീ പേരുകളിലാണ് തെക്കന്‍ കേരളത്തില്‍ ഇതറിയപ്പെടുന്നത് ഉഴവു മൃഗങ്ങളെ കുളിപ്പിച്ചശേഷം അരിമാവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് അലങ്കരിക്കും. പിന്നീട് അവയെ ഇളനീര്‍ വെള്ളം കൊണ്ട് അഭിഷേകം ചെയ്യും. തുടി, മരം എന്നീ വാദ്യമേളങ്ങളുമുണ്ടാകും. അതിനുശേഷം അവയെ കൂട്ടിക്കെട്ടി കണ്ടത്തിലേക്കിറക്കും. മൃഗങ്ങള്‍ വാലുയര്‍ത്തി മുന്നോട്ടു കുതിക്കുമ്പോള്‍ പലകയില്‍ ചവിട്ടി നിന്നുകൊണ്ട് പോത്തോട്ടുകാരന്‍ തെളിക്കും. പ്രത്യേകം പരിശീലനം സിദ്ധിച്ച ഉഴവു മൃഗങ്ങളെയാണ് ഇതിനായി ഉപയോഗിക്കാറ്. ചില സ്ഥലങ്ങളില്‍ തുലാമാസത്തിലെ കറുത്തവാവിന് പോത്തിനെ മത്സരിച്ച് ഓടിക്കാറുണ്ട്. കാളയോട്ടവും നടത്തുന്ന പതിവുണ്ട്. കന്നിമാസത്തില്‍ മകം വരികയാണെങ്കില്‍ ചിലക്ഷേത്രങ്ങളില്‍ അന്നോ അല്ലെങ്കില്‍ കന്നിമാസത്തിലെ തിരിവോണത്തിനോ പോത്തോട്ടം നടത്തും. പലസ്ഥലങ്ങളില്‍ നിന്നും പോത്തുകളെ അലങ്കരിച്ചുകൊണ്ടുവന്ന് ഓടിച്ചതിനുശേഷം കാഴ്ചയായി അമ്പലത്തില്‍ സമര്‍പ്പിക്കുന്നു. കന്നി കണ്ടത്തില്‍ കൊയ്ത്തു കഴിഞ്ഞാല്‍ ചുറ്റിനിയും ചിറ്റേനിയും നടുകയാണ് പതിവ്. വിത്ത് ചാണക ദ്രാവകം/ വെള്ളത്തില്‍ മുക്കി ചാക്കിലോ കൂടയിലോ കെട്ടിവയ്ക്കും. നാലഞ്ചു ദിവസത്തിനുള്ളില്‍ മുളപൊട്ടും. കൊത്തി നിരത്തിയ കണ്ടത്തിലാണ് വിതക്കുക. അല്ലെങ്കില്‍ നിലം നല്ലതുപോലെ ഉഴുതുമറിക്കണം. മണ്ണാങ്കട്ടയുള്ളത് മൂട്ടി ഉപയോഗിച്ച് ചവിട്ടി ഉടയ്ക്കും. ചപ്പു ചവറുകള്‍/ പച്ചില വളം ചേര്‍ക്കുന്നു. കൂടെ വെണ്ണീര്‍ ( ചാരം) വിതറും. ഒന്നരചാണ്‍ ആയാല്‍ പുല്ല് പറിക്കണം. ഉഴവു കാളകള്‍ക്ക് വൈക്കോല്‍, മുതിര, നെല്ലുകഞ്ഞി, പച്ചപ്പൂല്ല്, എള്ളിന്‍ പിണ്ണാക്ക് എന്നിവ കൊടുക്കും. മരുന്നു ചികിത്സയുടെ ഭാഗമായി പെട്ടി മരുന്നും കന്നി കോഴിയേയും ചേര്‍ത്ത് മാടിന് കൊടുക്കാറുണ്ട്.
കന്നിയോണത്തിന്റെ കരുതലുകള്‍
കന്നിമാസത്തില്‍ മൂന്ന് ഞാറ്റുവേലകള്‍- ഉത്രം, അത്തം, ചിത്തിര,ചിങ്ങം 28 മുതല്‍ കന്നി 10 വരെ ( സെപ്റ്റംബര്‍ 13- 26) ഉത്രം ഞാറ്റുവേല രണ്ടാം വിളയുടെ നടീല്‍ പ്രവര്‍ത്തനങ്ങള്‍ തുടരാവുന്ന സമയം കന്നി 10 മുതല്‍ വരെയാണ് അത്തം ഞാറ്റുവേല ( സെപ്റ്റംബര്‍2- ഒക്ടോബര്‍ 10) ഈ ഞാറ്റുവേലയിലെ ആദ്യ മൂന്നു ദിനങ്ങളില്‍ വിളവ് കുറയുമെന്നതിനാല്‍ നെല്ല് നടാറില്ല. അത്തക്കട നന്നായ് വളരുമെങ്കിലും കതിര് താരതമ്യേന കുറവായിരിക്കും. അത്തം കഴിഞ്ഞാല്‍ പിന്നെ അറ്റകാടായില്‍ ഇടാമെന്ന് പഴമൊഴി. ‘അത്തമുഖത്ത് എള്ളെറിഞ്ഞാല്‍ ഭരണി മുഖത്തെണ്ണ’ ഈ ഞാറ്റുവേലയുടെ ആദ്യ ദിനങ്ങളില്‍ എള്ള് വിതച്ചാല്‍ നല്ല വിളവ് കിട്ടും ജലലഭ്യത കുറഞ്ഞ ഫലങ്ങളില്‍ എള്ള്, മുതിര, ഉഴുന്ന്, മധുരക്കിഴങ്ങ് തുടങ്ങിയവയാകാം. തിരുവാതിരയില്‍ നട്ട കുരുമുളക് വള്ളികള്‍ക്ക് താങ്ങുമരത്തോട് ചേര്‍ത്ത് കെട്ടി വളം നല്‍കണം. തെങ്ങിന് വളം ചേര്‍ത്ത് കൊത്തിമൂടാം. തടം മൂടിയതിന് പുറത്ത് തുലാവര്‍ഷം പെയ്യണമെന്നാണ് പഴഞ്ചൊല്ല്. അവിടെ വെളളരി, കക്കിരി എന്നിവ നടാവുന്നതാണ്. അത്ത ഞാറ്റുവേലയില്‍ ഏത്തവാഴ- ഓണവാഴ- നട്ടാല്‍ ഓണത്തിന് കുലവെട്ടാം. ചതുരപയര്‍, അമര തുടങ്ങിയ പൂവിട്ടു തുടങ്ങുന്നതിനാല്‍ നല്ല രീതിയില്‍ പശിമ ചേര്‍ത്താല്‍ വിളവ് നന്നായി ലഭിക്കും. ഒക്ടോബര്‍ 10-24 ( കന്നി 24- തുലാം 7) കാലയളവില്‍ വരുന്ന ചിത്തിര ഞാറ്റുവേലയില്‍ ചതുരപ്പയറും അമരയും കായ്ച്ചും തുടങ്ങും. ഇതിന്റെ ആദ്യമെങ്കിലും നേന്ത്രവാഴ ( ഓണവാഴ) നട്ടില്ലെങ്കില്‍ ഓണത്തിന് കുലവെട്ടാനാകില്ല. ഓണവാഴ നന്നായി പരിപാലിച്ചാല്‍ പത്താം മാസത്തില്‍ പഴമാകുമെന്നാണ് ചൊല്ല്.
അത്തവെളളം, പിത്തകോപം, പിതൃശാപം എന്നിവ തടയാനാകില്ല. അത്തമുഖത്തെള്ളെറിയണം, അത്തവെള്ളം പിത്തവെളളം, കന്നിമാസത്തിലെ മുതിര കലം പൊളിക്കും, കണികാണാത്ത മുതിര കലം കാണില്ല. കന്നിമാസത്തില്‍ മുതിര വിതച്ചാല്‍, പ്രത്യക പരിചരണമില്ലാതെ തുലാമഴ ലഭിച്ച് വളര്‍ന്നു പോകും. കന്നിചിത്ര കളയരുത് ,കന്നിയില്‍ കരുതല പിടിയും, തുടങ്ങിയ ചൊല്ലുകളിലൂടെ കന്നിമാസത്തിന്റെ പ്രാധാന്യവും പ്രസക്തിയുമുണ്ട് ഇതള്‍ വിരിയുന്നത്. വൈലോപ്പിള്ളി ശ്രീധരമേനോനര്‍ കന്നിക്കൊയ്ത്തിന്റെ വര്‍ണ്ണനകള്‍ വരച്ചുകാട്ടുന്നു. മകരം, മീനം, എടവം, മിഥുനം, കര്‍ക്കിടകം, കന്നി, വൃശ്ചികം, ധനു എന്നിവ അശുഭ രാശികളായും പറയപ്പെടുന്നു. കന്നിരാശിയില്‍ വിതച്ചാല്‍ വിളവ് മോഷ്ടിക്കപ്പെടുമെന്നാണ് വിശ്വാസം. കന്നി വിളവ് കഴിഞ്ഞാല്‍ മൂപ്പു നിലങ്ങളില്‍ പുഞ്ചകൃഷി അല്ലെങ്കില്‍ പച്ചക്കറി കൃഷിയിറക്കും.
വിതയേക്കാള്‍ പൂല്ല് കുറവായിരിക്കും ഞാറ്റുകണ്ടത്തില്‍. ആയില്യത്തില്‍ പാകിയാല്‍ അത്തത്തില്‍ പറിച്ചുനടാം. ( ആയില്യം ഞാറ്റുവേലയില്‍ വിത്ത് പാകിയാല്‍ അത്തം ഞാറ്റുവേലയില്‍ ഞാറ് പറിച്ചു നടാനാകും) കന്നി ഓണത്തിന് ഞാറിട്ടാല്‍ മകരത്തില്‍ കൊയ്‌തെടുക്കാം. ഇതിനായി വിത്ത് ഞാറ്റു കണ്ടത്തില്‍ പാവും. ഞാറിനായി ചിറ്റേനി, ചുവന്ന ചിറ്റേനി, അതിയന്‍, ചുവന്ന അതിയന്‍, വെള്ള കൊടിയന്‍ തുടങ്ങിയ വിത്തുകള്‍ ഉപയോഗിക്കാറുണ്ട്. മഴക്ക് സാധ്യതയുള്ളതിനാല്‍ കന്നിനെല്ലിന്റെ കറ്റകള്‍ കോലായിലാണ് അട്ടിയിടുക. മകര നെല്ലിന്റേത് മുറ്റത്തും. വിരിപ്പ് കാഞ്ഞാല്‍ വിളവ് കൂടും. മുണ്ടകന്‍ മുങ്ങിയാല്‍ വിളവു കൂടും. കന്നിമാസത്തില്‍ വരുന്ന ചിത്തിര ഞാറ്റുവേലയില്‍ ഞാറുപറിച്ച് നടുന്നതാണ് നല്ലത്. കാരണം തുലാം മാസം ഒന്നാം തീയതി മുതല്‍ പകലിന്റെ നീളം കുറയുകയും രാത്രിയുടെ നീളം കൂടുകയും ചെയ്യുന്നതിനാല്‍ നെല്ലിന്റെ മൂപ്പിനേയും വിളവിനേയും പ്രതികൂലമായി ബാധിക്കും.
ഓണം കാര്‍ണിവലായി മാറുകയും അതിന്റെ അന്തസത്ത ചോര്‍ന്നുപോകുകയും ചെയ്യുമ്പോള്‍ അസ്തമിക്കുന്നത് തലമുറകളിലേക്ക് കൈമാറേണ്ട കാര്‍ഷിക സംസ്‌കാരത്തിന്റെ ഉത്തമ പാഠങ്ങള്‍. കൃഷിയോടൊപ്പം കന്നുകാലി വളര്‍ത്തിനെയും പ്രോത്സാഹിപ്പിക്കുന്നു. കന്നിരാശി പ്രതിനിധാനം ചെയ്യുന്നത് കന്യകയെ. ആദ്യത്തെ എന്നും അര്‍ത്ഥമുണ്ട്. ഉദാഹരണം കന്നിയങ്കം. വിത്തും സ്ത്രീകളും തമ്മിലുള്ള ബന്ധത്തെ കൃഷിയും പോത്തോട്ടവും കാളയോട്ടവുമൊക്കെയായി ബന്ധപ്പെടുത്തിയിരിക്കുന്നു. വിത്തോര്‍മ്മകള്‍ നിലയ്ക്കുമ്പോള്‍ സന്താന സൗഭാഗ്യമില്ലാതെ വന്ധ്യത ക്ലിനിക്കിലേക്കോടുന്ന ദമ്പതികളുടെ സംഖ്യ കുതിച്ചുയരുകയാണ്.

 

You must be logged in to post a comment Login