ആരാണ് ഈ ദുഷ്ടനു വേണ്ടി വാദിക്കുന്നത് പൊട്ടിക്കരഞ്ഞ് സൗമ്യയുടെ അമ്മ

somya

സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെ പരാമര്‍ശത്തില്‍ നെഞ്ച് തകര്‍ന്ന് സൗമ്യയുടെ അമ്മ സുമതി. ആരാണ് ഈ ദുഷ്ടനു വേണ്ടി വാദിക്കുന്നതെന്നു സുമതി പൊട്ടിക്കരഞ്ഞു കൊണ്ടു ചോദിച്ചു. കേസ് സുപ്രീംകോടതി വരെ എത്തിയിട്ടും നീതി കിട്ടാത്തതില്‍ ദുഃഖമുണ്ടെന്നും സുമതി പറഞ്ഞു.

സൗമ്യയെ ഗോവിന്ദചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനും കൊലപ്പെടുത്തിയതിനും തെളിവ് എവിടെ എന്ന് കോടതി ആരാഞ്ഞപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ ഭാഗത്തിന് കഴിഞ്ഞില്ല. സൗമ്യ പീഡനത്തിനിരയായെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. മറ്റുകാര്യങ്ങളില്‍ മറുപടി വേണമെന്ന് കോടതി വ്യക്തമാക്കി. കോടതിക്കുമുന്നില്‍ ഊഹാപോഹങ്ങള്‍ പറയരുതെന്നും സുപ്രീംകോടതി ജഡ്ജി പറഞ്ഞു. വധശിക്ഷയ്‌ക്കെതിരായ ഗോവിന്ദചാമിയുടെ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

You must be logged in to post a comment Login