അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അന്തിമ വിരാമം കുറിക്കാന്‍ ഒരുങ്ങുന്ന ഇതിഹാസം രഞ്ജിയില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി, സച്ചിന് ആരാധകരെ നിരാശപ്പെടുത്തി. റോത്തക്കില്‍ നിലവിലെ രഞ്ജി ട്രോഫി ജേതാക്കളായ മുംബൈയ്ക്ക് വേണ്ടിയാണ് സച്ചിന് കളിച്ചത്.
ഹരിയാനയാണ് എതിരാളികള്‍. മോഹിത് ശര്‍മ്മയുടെ പന്തില്‍ സച്ചില്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ഏഴു പന്തുകള്‍ മാത്രം നേരിട്ട സച്ചിന് എട്ടു മിനിറ്റുകള്‍ മാത്രമാണ് ക്രീസില്‍ നിന്നത്. സച്ചിന് പുറത്തായതോടെ കാണികള്‍ എല്ലാം തന്നെ ഗ്യാലറി വിട്ട് പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത് ഹരിയാന 134 റണ്‍സിന് പുറത്തായിരുന്നു. സച്ചിന്റെ വിക്കറ്റ് പിഴുത മോഹിത് ശര്‍മ്മയാണ് ഹരിയാന ടീമിന്റെ ടോപ് സ്കോറര്‍. 62 പന്തില്‍ നിന്ന് മോഹിത് 49 റണ്‍സ് നേടി. ഹരിയാന ടീമില്‍ നിന്നും നാല് ബാറ്റ്സമാര് മാത്രമാണ് രണ്ടക്കം കടന്നത്.
You must be logged in to post a comment Login