ആരുംകൊതിക്കുന്ന സുന്ദരമായ ചുണ്ടുകള്‍

lippസ്ത്രീ സൗന്ദര്യത്തിന് മുഖ്യ ഘടകമാണ് സുന്ദരമായ ചുണ്ടുകള്‍. കറുപ്പ് നിറം വീഴാത്ത സുന്ദരമായ ചുണ്ടുകള്‍ ആരാണ് കൊതിക്കാത്തത്. എന്നാല്‍ ജീവിത ശൈലിയും കോസ്‌മെറ്റിക്കുകളുടെ ഉപയോഗവും ചുണ്ടുകളുടെ ഭംഗിക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. നമ്മുടെ അടുക്കളയിലുള്ള വസ്തുക്കളുടെ ഉപയോഗത്തിലൂടെ ചുണ്ടിന് ചുവപ്പു നിറം നല്‍കാം.

ആഴ്ചയില്‍ മൂന്നോ നാലോ തവണ ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ പുരട്ടുന്നത് ചുവപ്പു നിറം നല്‍കും. ദിവസവും കറ്റാര്‍ വാഴ നീര് പുരട്ടുന്നത് ചുണ്ടുകള്‍ സുന്ദരമാക്കും. കാരറ്റ് ജ്യുസ് തക്കാളി ജ്യുസ് എന്നിവ പുരട്ടുന്നതും ശീലമാക്കുന്നതും ആരും കൊതിക്കുന്ന ചുണ്ടുകള്‍ നല്‍കും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതും മനോഹരമായ ചുണ്ടുകള്‍ നല്‍കും.

You must be logged in to post a comment Login