ആരുടെ വിവാഹം ആദ്യം; ആലിയയും ദീപികയും പരസ്പരം കൈചൂണ്ടി; പച്ചക്കള്ളമെന്ന് കരണ്‍ ജോഹര്‍; വീഡിയോ വൈറല്‍

മുംബൈ: നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അവതാരകനാകുന്ന ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയുടെ ആറാമത് സീസണിന്റെ ആദ്യ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത് ബോളിവുഡ് താരസുന്ദരികളായ ദീപിക പദുക്കോണും ആലിയ ഭട്ടുമാണ്. ഇതിന്റെ ടീസര്‍ പുറത്തുവിട്ടു.

ബോളിവുഡിലെ സുന്ദരനായ രണ്‍ബിറിന്റെ പഴയ കാമുകി ദീപികയും നിലവിലെ കാമുകി ആലിയയും ഒന്നിച്ചെത്തിയതുകൊണ്ട് തന്നെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.പരിപാടിയുടെ ടീസര്‍ കരണ്‍ ജോഹര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്.

ദീപികയും ആലിയയും കരണ്‍ജോഹറും സംസാരിക്കുന്നതിനിടെ ദി എലിഫന്റ് ഇന്‍ ദി റൂം എന്നൊരു പരാമര്‍ശം കരണ്‍ ജോഹര്‍ നടത്തി. രണ്‍ബീറിനെക്കുറിച്ച് കരണ്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ദീപിക ഇതിനിടയില്‍ കയറി സംസാരിക്കുന്നുമുണ്ട്.

ദീപികയും ആലിയയും ഉടന്‍ വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന തരത്തിലാണ് കരണ്‍ ജോഹര്‍ സംസാരിക്കുന്നത്. ആരുടെ വിവാഹമാണ് ആദ്യം എന്ന ചോദ്യത്തിന് ഇരുവരും പരസ്പരം വിരല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ദീപിക പറയുന്നത് നുണയാണെന്ന് ആലിയയും കരണും ആരോപിക്കുന്നുമുണ്ട്.

ദീപികയുടേയും രണ്‍വീര്‍ സിങിന്റേയും വിവാഹം ഉടനുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളായി. നവംബര്‍ 20ന് ഇറ്റലിയില്‍ വച്ചായിരിക്കും ഇരുവരുടേയും വിവാഹം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രിയങ്കാ ചോപ്രയുടേയും നിക് ജൊനാസിന്റെയും വിവാഹവും നവംബറില്‍ ഉണ്ടാകും എന്ന് അറിയുന്നു.

You must be logged in to post a comment Login