ആരോഗ്യഗുണമുള്ള കറിവേപ്പില തഴച്ചുവളരാന്‍…  

കറിവേപ്പില. വളരെ ഔഷധഗുണമുള്ള ചെടിയാണ്. ഇതിന്റെ നമ്മള്‍ കറികളിലേക്കും ആയുര്‍വേദമരുന്നുകളിലേക്കുമ്ലെലാം ഉപയോഗിക്കുന്നു. ഒരു ആരോഗ്യഗുണമുള്ള കറിവേപ്പില നാമുണ്ടാക്കുന്ന ഒട്ടുമിക്ക കറികളിലേക്കും ഉപയോഗിക്കുന്നു.

ഭൂരിഭാഗം പേരുടെ വീട്ടിലും കറിവേപ്പില ഉണ്ടാവും. കറിവേപ്പിലയുടെ ചെടി കുഴിച്ചിട്ടുണ്ടെങ്കിലും ചിലപ്പോള്‍ അത് സ്വാഭാവികരീതിയില്‍ വളരുന്നുണ്ടാവില്ല. തുടക്കത്തില്‍ വളര്‍ന്നാലും പിന്നീട് വളര്‍ച്ച മുരടിക്കുന്നു, ആരോഗ്യമുള്ള ഇലകള്‍ ലഭിക്കുന്നില്ല, പുഴു പിടിക്കുന്നു എന്നിങ്ങനെ പരാതികളാണ് ഉണ്ടാവുക. എന്നാല്‍, ഇതില്‍ നിന്നെല്ലാം കറിവേപ്പിലയെ രക്ഷിച്ചെടുക്കാനും കറിവേപ്പില തഴച്ചുവളരാനുമുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്.

പുഴുശല്യം ഒഴിവാക്കാന്‍: ഒരു പാത്രത്തില്‍ കഞ്ഞിവെള്ളം എടുക്കുക. നിങ്ങളെടുത്ത കഞ്ഞിവെള്ളത്തിന്റെ ഇരട്ടി വെള്ളം അതില്‍ ചേര്‍ക്കുക. എന്നിട്ട് കറിവേപ്പിലയില്‍ തളിക്കുക. ശ്രദ്ധിക്കുക സാധാ കഞ്ഞിവെള്ളമല്ല ഇവിടെ വേണ്ടത്. പകരം നല്ല പുളിച്ച കഞ്ഞിവെള്ളമാണ് വേണ്ട്. ഇത് തളിക്കുന്നതോടെ പുഴുക്കളും ഈച്ചകളും ഒഴിവാകുന്നതാണ്.

കടലപ്പിണ്ണാക്കും ചാണകവും ചേര്‍ത്ത മിശ്രിതം കറിവേപ്പില ചെടിക്ക് കീഴില്‍ ഇടുക. ഇത് വേരിന് ബലം ലഭിക്കാനും ഇലകള്‍ തളിര്‍ക്കാനും സഹായിക്കും. ഉപയോഗത്തിനായി കറിവേപ്പില പറിച്ചെടുക്കുമ്പോള്‍ ഇലകളായി പറിച്ചെടുക്കാതെ അതിന്റെ കൊമ്പുകളോ തണ്ടുകളോ ആയി പറിച്ചെടുക്കുക. ഇങ്ങനെ പറിച്ചെടുക്കുമ്പോള്‍ പുതിയ ശാഖകള്‍ ഉണ്ടാവുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ കറിവേപ്പില അധികം ഉയരത്തില്‍ വളരില്ല. കറിവേപ്പില അധികം ഉയരത്തില്‍ വളരുമ്പോള്‍ ഇലകള്‍ തളിര്‍ക്കുന്നത് കുറയുന്നു. അധികം വലിപ്പം വയ്ക്കാത്തതാണ് കറിവേപ്പിലകള്‍ തഴച്ചുവളരാനുള്ള ഒരു മാര്‍ഗം. അതു പോലെ ഇടയ്ക്കിടെ തണുത്ത വെള്ളം ഇടയ്ക്കിടെ കറിവേപ്പിലയ്ക്ക് ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. ചൂടില്‍ ബാഷ്പീകരണം കുറയുന്നതിന് ഇത് സഹായിക്കും.

You must be logged in to post a comment Login