ആരോഗ്യത്തിന് ചേരാത്ത ഭക്ഷണ’കൂട്ടുകള്‍’; ഈ വിരുദ്ധ ഭക്ഷണങ്ങള്‍ ഒരുമിച്ച് അരുത് 

ആരോഗ്യത്തിന് ചേരാത്ത ഭക്ഷണ’കൂട്ടുകള്‍’; ഈ വിരുദ്ധ ഭക്ഷണങ്ങള്‍ ഒരുമിച്ച് അരുത് 

ഭക്ഷണം ആരോഗ്യകരമായിരിക്കണം, ഒപ്പം കഴിക്കേണ്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ ചില ഭക്ഷണങ്ങള്‍ അനാരോഗ്യകരമായി വരുകയും ചെയ്യും. ഭക്ഷണത്തിന്റെയല്ല, ഭക്ഷണകൂട്ടുകളുടേതാണ് പ്രശ്നം. അത്തര വിരുദ്ധാഹാര ശീലങ്ങള്‍ ഇവയാണ്.

1. തണ്ണിമത്തനും വെള്ളവും

തണ്ണിമത്തനില്‍ 90 മുതല്‍ 95 ശതമാനം വരെ അംശവും വെള്ളമാണുള്ളത്. ജലാംശം അടങ്ങിയ ഇത്തരം ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഇത് വയറിളക്കത്തിനും കാരണമാകുമെന്നാണ് വിദഗാധര്‍ പറയുന്നത്.

2. ചായയും തൈരും

ഈ ഭക്ഷണകൂട്ടും അനാരോഗ്യകരമാണ്. തേയിലയും തൈരും ആസിഡിന്റെ അംശം കൂടുതലാണ്. രണ്ടും ഒന്നിച്ചു കഴിക്കുന്നത് വയറ്റിനുള്ളില്‍ ആസിഡ് രൂപീകരണത്തിന് കാരണമാകുകുകയും ദഹനപ്രക്രിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ് വിദഗാധര്‍ അഭിപ്രായപ്പെടുന്നത്.

3. പാലും പഴവും

പാലും പഴവും ആരോഗ്യഗുണം ഏറെയുള്ള ഭക്ഷണമാണ് എങ്കിലും ഒരുമിച്ചു കഴിക്കുന്നത് അത്ര നന്നല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവ ഒരുമിച്ച് കഴിച്ചാല്‍ അസിഡിറ്റി ഉണ്ടാവും.

4. പഴങ്ങളും തൈരും

ആയുര്‍വ്വേദം പറയുന്നത് അനുസരിച്ച് പുളിപ്പുള്ള പഴങ്ങളും തൈരും ഒരുമിച്ച് കഴിക്കുന്നത് വയറ്റിനുള്ളില്‍ ആസിഡ് രൂപീകരണത്തിന് കാരണമാകുമെന്നാണ്. ദഹനപ്രക്രിയയെ തളര്‍ത്താനും മെറ്റാബോളിസം നിരക്ക് താഴ്ത്താനും ഈ വിരുദ്ധാഹാരത്തിന് കഴിയും.

5. ഇറച്ചിയും പാലും

ഇറച്ചിയും പാലും ഒരുമിച്ച് ഭക്ഷിക്കുന്നത് പാപമാണെന്ന് പല ഗോത്രവിഭാഗങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കരുതി പോന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ശരീരത്തില്‍ അസ്വസ്ഥതയ്ക്ക് ഇവ ഒരുമിച്ച് കഴിക്കുന്നത് കാരണമാകുമെന്നതാണ് ഈ വിശ്വാസത്തിലേക്ക് നയിക്കപ്പെട്ട യുക്തി.

6. നാരങ്ങയും പാലും

പാലിനൊപ്പം അല്‍പം നാരങ്ങാ നീര് ചേര്‍ത്താല്‍ അത് പിരിയുമെന്ന് നമുക്കറിയാം. ഇത് തന്നെയാണ് അടുപ്പിച്ച് ഇവ കഴിച്ചാല്‍ വയറ്റിനുള്ളില്‍ നടക്കുന്നതും. ഇത് വിഷമയമാകുമെന്ന് ആയുര്‍വ്വേദം പറയുന്നു.

7. പാല്‍ ഉല്‍പന്നങ്ങളും ആന്റി ബയോട്ടിക്സും

ആന്റി ബയോട്ടിക്ക് കഴിക്കുമ്പോള്‍, അതിന്റെ പ്രഭാവംമൂലമുണ്ടാകുന്ന ക്ഷീണത്തിന് പ്രതിവിധിയായി പാല്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍, പാലും തൈരും ഉള്‍പ്പെടുന്ന പാല്‍ ഉല്‍പന്നങ്ങള്‍, ഈ സമയത്ത് ഉപയോഗിക്കുന്നത് മരുന്നിന്റെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കും. ടെട്ര സൈക്ലിന്‍ വിഭാഗത്തിലെ ആന്റി ബയോട്ടിക്കുകള്‍ കഴിയ്ക്കുമ്പോള്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഒഴിവാക്കുക. ചില ആന്റിബയോട്ടിക് മരുന്നുകള്‍ പാലിലെ കാല്‍സ്യവും മിനറലുകളും വലിച്ചെടുക്കുന്നതിനെ പ്രതിരോധിക്കും. ഈ തള്ളല്‍ ശരീരത്തിന് ദോഷം ചെയ്യും. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും.

8. പെപ്പര്‍ മിന്റും സോഡാ ഡ്രിങ്കുകളും

കര്‍പ്പൂര തുളസിയും പുതിനയും സോഡയ്ക്കൊപ്പം ശരീരത്തിന് ദോഷമാകുന്ന രീതിയില്‍ പ്രതിപ്രവര്‍ത്തിക്കും. വയറ്റിനുള്ളില്‍ സയനൈഡ് രൂപപ്പെടാന്‍ വരെ ഇത് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രത്യേക അളവുകളില്‍ എല്ലാ ഘടകവും ചേരുമ്പോഴാണ് ഇങ്ങനൊരു അവസ്ഥ സംജാതമാകുക. അതിനാല്‍ അപകടം വിളിച്ചു വരുത്താതിരിക്കുക.

You must be logged in to post a comment Login