ആരോഗ്യത്തിന് വാഴപിണ്ടി തോരന്‍

thoranആരോഗ്യത്തിന് ഏറെ ഗുണകരമാണ് വാഴപ്പിണ്ടി. തോരനായും കറിയായുമൊക്കെ വാഴപിണ്ടി നമ്മുടെ തീന്‍മേശയിലെത്താറുണ്ട്. വാഴപ്പിണ്ടികൊണ്ടുള്ള ഒരു തോരനാണ് ഇവിടെ തയ്യാറാക്കുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍:
വാഴപ്പിണ്ടി: കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞെടുത്തശേഷം നുറുക്കിയെടുക്കുക
വെളിച്ചെണ്ണ: ഒരു സ്പൂണ്‍
തേങ്ങ: കാല്‍കപ്പ്
പച്ചമുളക് മുളക് : മൂന്നെണ്ണം
വെളുത്തുള്ളി: രണ്ട് അല്ലി
ചെറിയുള്ളി: ഒരല്ലി
മഞ്ഞള്‍പ്പൊടി: ഒരു നുള്ള്
ഉപ്പ്: ആവശ്യത്തിന്
കറിവേപ്പില: ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: വാഴപ്പിണ്ടിയില്‍ മഞ്ഞളും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തേങ്ങയും പച്ചമുളകും വെളുത്തുള്ളിയും ചെറിയുള്ളിയും ചതച്ചെടുക്കുക. ഇത് വാഴപിണ്ടിയുമായി യോജിപ്പിക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേക്ക് വാഴപ്പിണ്ടി ഇടുക. അല്പസമയം അടച്ചുവെയ്ക്കുക. ഇടയ്ക്ക് ഇളക്കണം. വേവായാല്‍ വാങ്ങാം.

You must be logged in to post a comment Login