ആരോഗ്യ മാസികയ്ക്ക് വേണ്ടി പൂര്‍ണ്ണ നഗ്നയായി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരത്തിന്റെ ഫോട്ടോഷൂട്ട്

പൂര്‍ണ്ണ നഗ്‌നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറ ടെയ്ലര്‍. ‘വുമണ്‍സ് ഹെല്‍ത്ത്’ എന്ന ആരോഗ്യ മാഗസിനു വേണ്ടിയായിരുന്നു വിക്കറ്റ് കീപ്പറായ സാറയുടെ ഫോട്ടോ ഷൂട്ട്. വനിതകളുടെ മാനസികാരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായായിരുന്നു സാറ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

മാഗസിന്റെ പുറംചട്ടയിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. നഗ്‌നയായി സ്റ്റംപ് ചെയ്ത് ബെയ്ല്‍സ് ഇളക്കുന്ന ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സാറ തന്നെയാണ് പങ്കു വെച്ചത്. ”എന്നെ അടുത്തറിയാവുന്നവര്‍ക്ക് ഇതെന്റെ കംഫര്‍ട്ട് സോണിനു പുറത്തുള്ള ഒന്നാണെന്ന് മനസ്സിലായിട്ടുണ്ടാവും. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായതില്‍ അഭിമാനമുണ്ട്. എനിക്കെപ്പോഴും എന്റെ ശരീരത്തെപ്പറ്റി ആകുലതകളുണ്ടായിരുന്നു. ഇങ്ങനെ ചെയ്യുന്നതിനായി അതില്‍ ചിലതില്‍ നിന്നൊക്കെ ഞാന്‍ പുറത്തു കടക്കേണ്ടിയിരുന്നു.”- സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എല്ലാ സ്ത്രീകളും സുന്ദരികളാണെന്നും മാഗസിന്‍ അധികൃതരോട് നന്ദിയുണ്ടെന്നും സാറ കൂട്ടിച്ചേര്‍ത്തു.

 

- Advertisement -

You must be logged in to post a comment Login