ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യന്‍ ചെറി

kar_2017May04ppa1

ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യന്‍ ചെറി കേരളത്തിന്റെ കാലാവ സ്ഥയില്‍ നന്നായി വളരു ന്നതും ഏറെ പോഷകസന്പു ഷ്ഠവുമായ ഒരു ഫലവൃ ക്ഷമാ ണ് വെസ്റ്റിന്ത്യന്‍ ചെറി. മാല്‍പീജി യേസ്യേ സസ്യകുടുംബത്തില്‍ പ്പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രീ യനാമം മാല്‍പീജിയ പ്യൂണിസി ഫോളിയ എന്നാണ്. ഉദ്യാന ങ്ങളില്‍ അലങ്കാരചെടിയായും വളര്‍ത്താവുന്ന വെസ്റ്റിന്ത്യന്‍ ചെറിക്ക് ബാര്‍ബഡോസ് ചെറി യെന്നും പേരുണ്ട്.

പൂക്കളുടെ നിറമനുസരിച്ച് പ്രധാനമായും രണ്ടിനം വെസ്റ്റി ന്ത്യന്‍ ചെറി നമ്മുടെ നാട്ടിലുണ്ട്. പിങ്ക് പൂക്കളുള്ളവയും വെളള പൂക്കളുള്ളവയും. പിങ്ക് പൂക്കളുളള ഇനത്തിന്റെ പഴങ്ങള്‍ 46 ഗ്രാം വരെ തൂക്കം വരുന്നവയും പഴു ക്കുന്‌പോള്‍ പഴങ്ങള്‍ ചുവന്ന നിറമാകുന്നവയുമാണ്. എന്നാല്‍ വെളള പൂക്കളുള്ളവയാകട്ടെ, പഴത്തിന് 12 ഗ്രാം വരെ തൂക്കം വരുന്നവയും, പഴുക്കുന്‌പോള്‍ ഓറഞ്ച് നിറമാകുന്നവയുമാണ്.

പതിവെച്ച തൈകളും, കന്പു കളും, വിത്തുകളും നടാനായി ഉപയോഗിക്കാം. ചെടികള്‍ തമ്മില്‍ ആറു മീറ്റര്‍ അകലം കിട്ടത്തക്ക വിധത്തില്‍ 50ഃ50ഃ50 സെന്റീമീറ്റര്‍ വലുപ്പത്തിലാണ് കുഴികളെടുക്കേ ണ്ടത്. ഇപ്രകാരം തയാറാക്കിയ കുഴികളില്‍ ആവശ്യത്തിന് മേല്‍ മണ്ണും ജൈവവളവും ചേര്‍ത്ത് ജൂലൈ മുതല്‍ ഡിസംബര്‍ വരെയുളള മാസങ്ങളില്‍ തൈകള്‍ നടാം. നട്ടതിനുശേഷം പുതയി ടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. നല്ല നീര്‍വാര്‍ ച്ചയും ആവശ്യത്തിന് ജൈവാം ശവുമുളള മണ്ണാണ് നടാനായി തെരഞ്ഞെടുക്കേണ്ടത്. കായ്ക്കാന്‍ തുടങ്ങിയ ചെടി ഒന്നിന് 217 ഗ്രാം യൂറിയ, 800 ഗ്രാം രാജ്‌ഫോസ്, 433 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ടു തവണകളായി ജൂണ്‍ ജൂലൈ മാസങ്ങളിലും ജനുവരി മാസ ത്തിലും ചേര്‍ത്തുകൊടുക്കാം. ജനുവരി മാസത്തില്‍ വളപ്ര യോഗം നടത്തുന്‌പോള്‍ മണ്ണില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെ ന്നുറപ്പുവരുത്തേണ്ടതാണ്.

ആറുമാസം കൊണ്ട് പതി വെച്ച തൈകളും വേരു പിടിച്ച കന്പുകളും പൂത്തു തുടങ്ങും. മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് പൂവിടുന്ന കാലം. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ മൂപ്പെത്തിയ കായ്കള്‍ പറിക്കാം. നാല് വര്‍ഷം പ്രായമായ മരത്തില്‍ നിന്ന് രണ്ടു കിലോവരെ പഴങ്ങള്‍ ലഭിക്കാം. കായ്കള്‍ പറിച്ചതിനുശേഷം കൊന്പുകോതുന്നത് നല്ലതാണ്. നല്ല തണലുളള അവസ്ഥയില്‍ കായ്പിടിത്തം പൊതുവ കുറവായിരിക്കും.

മുഞ്ഞയും മീലിമുട്ടയുമാണ് പ്രധാനമായും കാണാറുളള കീട ങ്ങള്‍. ഇവയ്‌ക്കെതിരേ ന്ധവെര്‍ട്ടി സീലിയം ലക്കാനി’ എന്ന ജൈവ മിത്ര കുമിള്‍ 10 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തയാറാക്കി തളിച്ചുകൊടുക്കാം.

വളരെ പോഷകസന്പുഷ്ടവും, ഔഷധഗുണമുള്ളതുമായ ഫലമാണ് വെസ്റ്റിന്ത്യന്‍ ചെറി. ജീവകം സി, ജീവകം ഇ, ജീവകം എ എന്നിവ നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പഴത്തില്‍ 1000 മില്ലിഗ്രാം കൂടുതല്‍ ജീവകം സി ഉണ്ട്. എന്നാല്‍ നെല്ലിക്കയിലാവട്ടെ 600 700 ഗ്രാം മാത്രമേ ജീവകം സി അടങ്ങി യിട്ടുളളൂ. ജീവകം ഇ യ്ക്ക് ഹൃദ്രോഗത്തെ തടയാനും കോ ശങ്ങളുടെ വാര്‍ദ്ധക്യ പ്രക്രിയയെ മന്ദീഭവിപ്പിക്കാനും, ജീവകം സി യ്ക്ക് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സാധിക്കും. ജീവകങ്ങള്‍ കൂടാതെ ഇരുന്പ്, കാല്‍സ്യം, ഫോസ്ഫറസ്, മാംസ്യം, ഗ്ലൂക്കോസ്, ഫ്രെ ക്‌റ്റോസ്, കാര്‍ബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, സോഡിയം, നാരുകള്‍ മുതലായവ ചെറിയിലട ങ്ങിയിട്ടുണ്ട്. നിരോക്‌സീകാരി കളുടെ നല്ലൊരു ശേഖരമാണ് വെസ്റ്റിന്ത്യന്‍ ചെറി. ചുവപ്പു നിറം പകരുന്ന ആന്തോ സയാനിനാണ് ഇവയില്‍ മുഖ്യം. ഇത് കോശങ്ങ ളുടെ നശീകരണം കുറയ്ക്കുക യും അര്‍ബുദം പോലുളള പലരോഗങ്ങളെയും അകറ്റുകയും ചെയ്യും. രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിയുന്നത് തടയാനും ചെറിയിലുളള അന്തോ സയാനിനാവുമെന്നാണ് പഠനങ്ങ ള്‍ സൂചിപ്പി ക്കുന്നത്. ചെറിയില ടങ്ങിയിരിക്കുന്ന പെരിലിന്‍ ആല്‍ ക്കഹോള്‍ അര്‍ബുദ കോശ ങ്ങളുടെ വളര്‍ച്ച മന്ദീഭവിപ്പിക്കാ നും സ്തനം, പോസ്‌ട്രേറ്റ് ഗ്രന്ഥി, ഗര്‍ഭാശയം എന്നിവയെ ബാധി ക്കുന്ന അര്‍ബുദത്തെ തടയാനും സഹായിക്കുമെന്നാണ് കണ്ടെ ത്തലുകള്‍.

പഴുത്തുപാകമായ പഴങ്ങള്‍ ഉപയോഗിച്ച് സിറപ്പ്, ജ്യൂസ്, ജാം, ജെല്ലി എന്നീ മൂല്യവര്‍ധിത ഉത്പന്നങ്ങളും, പഴുക്കാത്ത ചെറി കള്‍ അച്ചാറുണ്ടാക്കുവാനും ഉപയോഗിക്കാം. വീട്ടുവളപ്പിലൊരു വെസ്റ്റിന്ത്യന്‍ ചെറി ഉണ്ടായാല്‍ അത് കുടുംബാംഗങ്ങളുടെ ആരോ ഗ്യസംരക്ഷണത്തിന് ഒരു മുതല്‍ ക്കൂട്ടാകും.

You must be logged in to post a comment Login