ആരോടും ദേഷ്യമില്ല;മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നടപടി വ്യക്തിപരമല്ലെന്നും സബ് കലക്ടര്‍ രേണുരാജ്

മൂന്നാര്‍ : മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നടപടി വ്യക്തിപരമല്ലെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. ആരോടും ദേഷ്യമില്ല. എന്‍ഒസി ഇല്ലാത്ത എല്ലാ നിര്‍മാണവും നിര്‍ത്തിവയ്പ്പിക്കും. മൂന്നാര്‍ പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണം നിയമസാധുതയില്ലാത്തതാണെന്നും എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ വ്യക്തിപരമായി പരാതി നല്‍കിയിട്ടില്ലെന്നും രേണു രാജ് പറഞ്ഞു.

അതേസമയം, യുഡിഎഫ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തിന് സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്റെ പിന്തുണ അഴിമതി ലക്ഷ്യം വെച്ചെന്ന് ആരോപണം. നിര്‍മാണം നടക്കുന്ന കെട്ടിടം ഉപയോക്താക്കള്‍ക്ക് നല്‍കുമ്പോള്‍ പണം പിരിക്കാനായിരുന്നു ലക്ഷ്യം എന്നും വിമര്‍ശനം ഉണ്ട്. എന്നാല്‍ സബ് കലക്ടര്‍ സമയത്തു ഇടപെടാത്തത് കൊണ്ടാണ് നിര്‍മാണം നടത്തിയതെന്ന് മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മൂന്നാര്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് പഞ്ചായത്തിന്റെ സ്ഥലത്തു കെട്ടിട നിര്‍മാണം. അതീവ പരിസ്ഥിതി ലോല മേഖലയിലാണ് നിര്‍മാണം. എന്നാല്‍ കലക്ടറുടെ എന്‍ഒസി ഇല്ലാതെയുള്ള നിര്‍മാണത്തിന് സിപിഎം സ്ഥലം എം എല്‍ എ പിന്തുണയുമായി എത്തിയതില്‍ സംശയം ഉയരുന്നുണ്ട്. യുഡിഫ് എല്‍ ഡി ഫ് നേതൃത്വങ്ങളുടെ അറിവോടെയാണ് കയ്യേറ്റങ്ങള്‍ നടക്കുന്നത് എന്നതില്‍ പ്രദേശത്തെ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്.

60 വ്യാപാര സ്ഥപനങ്ങള്‍ തുടങ്ങാനുള്ള സൗകര്യമാണ് മൂന്നാര്‍ ബസ് സ്റ്റാന്‍ണ്ടിന്റെ പേരില്‍ നിര്‍മ്മിച്ചത്. ഇതിലെ കച്ചവട സാധ്യതകള്‍ക്ക് വേണ്ടിയാണ് ഇരു രാഷ്ട്രീയ നേതൃത്വവും കൈകോര്‍ത്ത് എന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ സബ് കലക്ടര്‍ കൃത്യമായ നിര്‍ദേശം നേരത്തെ നല്‍കാണമായിന്നു എന്നാണ് പഞ്ചായത്തിന്റെ ആരോപണം.

എസ് രാജേന്ദ്രന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന 25കോടി രൂപയുടെ ബൊട്ടാനിക്കല്‍ ഗാര്‍ഡന് പഞ്ചായത്തിന്റെ പിന്തുണ ലഭിക്കാനുള്ള ഇടപെടല്‍ ആണ് നടന്നതെന്നും ആരോപണം ഉണ്ട്.

You must be logged in to post a comment Login