ആര്യന്‍-ബയേണ്‍ കരാര്‍ ദീര്‍ഘിപ്പിച്ചു

മ്യൂണിച്ച്: ഹോളണ്ട് ഫുട്‌ബോള്‍ താരമായ ആര്യന്‍ റോബന്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ചുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചു.
2017 ജൂണ്‍ വരെ മ്യൂണിച്ചിനൊപ്പം തുടരാന്‍ റോബന്‍ സമ്മതിച്ചുവെന്ന് ക്ലബ്ബ് അറിയിച്ചു. നിലവിലുള്ള കരാര്‍ 2015ലാണ് അവസാനിക്കുന്നത്. ബയേണുമായുള്ള കരാര്‍ ദീര്‍ഘിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ക്ലബ്ബിനായി കിരീട വേട്ട തുടരാന്‍ കഴിയുമെന്നും റോബന്‍ പറഞ്ഞു. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ നിന്ന് 2009ലാണ് റോബന്‍ ബയേണില്‍ ചേരുന്നത്. 98 മത്സരങ്ങളില്‍ ക്ലബ്ബിനായി 55 തവണ സ്‌കോര്‍ ചെയ്തു.


ബയേണിനൊപ്പം രണ്ട് ബുണ്ടസ് ലീഗ കിരീടങ്ങളും രണ്ട് ജര്‍മന്‍ കപ്പുകലും നേടിയ റോബനാണ് കഴിഞ്ഞതവണ ബയേണിന് ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും. ഇത്തവണ ബുണ്ടസ് ലീഗയില്‍ രണ്ടാം സ്ഥാനക്കാരേക്കാള്‍ 23 പോയിന്റ് ലീഡ് നേടിക്കഴിഞ്ഞ ബയേണ്‍ കിരീടം ഉറപ്പിച്ചു കഴിഞ്ഞു.

You must be logged in to post a comment Login