ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടെന്ന് എംവി ജയരാജന്‍

rss
കണ്ണൂര്‍: പാപ്പിനിശേരിയിലെ കൊലപാതകം പ്രാദേശിക പ്രശനം മൂലമെന്ന് സിപിഎം. ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടാണ കൊലപാതകം നടന്നതെന്ന് എംവി ജയരാജന്‍. കൊലയില്‍ സിപിഐഎമ്മിനു പങ്കില്ല, ഇതിനെ ആര്‍എസ്എസ് രാഷ്ട്രീയവത്ക്കരിക്കാന്‍ നോക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും എംവി ജയരാജന്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ ആരോളി ആസാദ് കോളനിയില്‍ സുജിത്തിനെയാണ് പത്തംഗസംഘം വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയത്. പിതാവ് ജനാര്‍ദനന്‍, മാതാവ് സുലോചന, ജ്യേഷ്ഠന്‍ ജയേഷ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

സംഭവത്തില്‍ പത്ത് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് രണ്ട് സിപിഎം നേതാക്കളുടെ വീടിനു നേരെ കല്ലേറുണ്ടായി.

ഇന്നലെ രാത്രി 11 മണിയോടെയാണ് 10 അംഗ സംഘം വീട്ടില്‍കയറി വെട്ടിയും വടികൊണ്ട് അടിച്ച് സുജിത്തിനെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അരോളിയിലും പരിസരത്തും കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.

You must be logged in to post a comment Login