ആര്‍ത്തവ സമയത്ത് പോലും ഹാര്‍വി എന്നെ പീഡിപ്പിച്ചു; നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സും ചെയ്യിച്ചു; ബലം പ്രയോഗിച്ചും മര്‍ദിച്ചുമാണ് അയാളെന്നെ കീഴ്‌പ്പെടുത്തിയത്; വെളിപ്പെടുത്തലിനിടെ പൊട്ടിക്കരഞ്ഞ് മിമി ഹലേയ് (വീഡിയോ)

Image result for Harvey Weinstein's New Accuser Says He Forced Oral Sex While On Her Period

ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി മിമി ഹലേയ് രംഗത്ത്. അദ്ദേഹത്തിന്റെ കമ്പനിയുടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലേയ് ആണ് നിര്‍മ്മാതാവ് ക്രൂരമായി പീഡിപ്പിച്ചെന്ന് മാധ്യമങ്ങളോട് ഇപ്പോള്‍ വീണ്ടും തുറന്നു പറഞ്ഞത്. നേരത്തെ സിനിമാ മേഖലയിലെ നടിമാരും മോഡലുകളും ഹാര്‍വിക്കെതിരെ രംഗത്തെത്തിയിരുന്നു.

ആര്‍ത്തവ സമയത്ത് പോലും ഹാര്‍വി തന്നെ പീഡിപ്പിച്ചെന്ന് മിമി പറയുന്നു. ഇക്കാര്യം കേണപേക്ഷിച്ച് പറഞ്ഞിട്ടും അയാള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും 2006ല്‍ ഹാര്‍വി നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് ചെയ്യിച്ചെന്നും മിമി ആരോപിക്കുന്നു. ഇരുപത് വയസുള്ളപ്പോഴാണ് ഈ പീഡനങ്ങള്‍ നടന്നതെന്നും. അയാള്‍ ബലം പ്രയോഗിച്ച് തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും മിമി പറഞ്ഞു.ശാരീരികമായി അയാള്‍ ശക്തനായിരുന്നു. വെറുതെ വിടണമെന്ന് പറഞ്ഞിട്ടും തന്നെ അയാള്‍ കീഴ്‌പ്പെടുത്തി. ബലം പ്രയോഗിച്ചും മര്‍ദിച്ചുമാണ് തന്നെ കീഴ്‌പ്പെടുത്തിയത്. പീഡനം വിവരിക്കുമ്പോള്‍ പലപ്പോഴും മിമി പൊട്ടിക്കരഞ്ഞുകൊണ്ടാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പ്രമുഖ ഹോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവാണ് ഹാര്‍വി. ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഹാര്‍വിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആരോപിക്കപ്പെടുന്ന സംഭവങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടന്നത്. ലണ്ടനില്‍ ആരോപിക്കപ്പെട്ട സംഭവം 35 വര്‍ഷം മുമ്പാണ് നടന്നത്. അതുകൊണ്ട് തന്നെ അന്വേഷണം വളരെ പ്രയാസമാണ്. ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രോ ഉള്‍പ്പെടെ 30 ഹോളിവുഡ് സുന്ദരിമാരെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഹാര്‍വിക്കെതിരെ ന്യൂയോര്‍ക്ക് പൊലീസ് അന്വേഷിക്കുന്നത്.

Image result for harvey weinstein aishwarya

ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍, കാംഡണ്‍, വെസ്റ്റ് ലണ്ടന്‍ എന്നിവിടങ്ങളില്‍ വച്ച് അഞ്ച് തവണയാണ് മൂന്ന് നടിമാരെ ഹാര്‍വി പീഡിപ്പിച്ചത്.

You must be logged in to post a comment Login