ആറ് തവണ ഗര്‍ഭമലസി; ഏഴാമത്തെ കുഞ്ഞിനായി മഴവില്‍ അഴകില്‍ ഫോട്ടോഷൂട്ട് നടത്തി അമ്മ

photoshoot

ആറ് തവണ ഗര്‍ഭച്ഛിദ്രം നേരിടേണ്ടി വന്ന ജെസീക്ക മഹോനെയ് ഏഴാമതും ഗര്‍ഭിണിയായി. ഏഴാമത്തെ കുഞ്ഞ് അങ്ങനെ മഴവില്‍ കുട്ടിയായി അവര്‍ സങ്കല്‍പിച്ചു. കണക്ടിക്കട്ട് സ്വദേശികളായ ജെസീക്കയും ഭര്‍ത്താവും ഏഴാമത്തെ ഗര്‍ഭധാരണ നിമിഷങ്ങള്‍ മഴവില്ല് പോലെ മനോഹരമാക്കാന്‍ തീരുമാനിച്ചു. അതിനായി ഫോട്ടോഗ്രാഫര്‍ ജോണ്‍ മറെറോയുടെ സഹായം തേടി. മഴവില്‍ നിറങ്ങളെ പ്രചോദമാക്കി ഫോട്ടോഷൂട്ട് നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം.

”മഴവില്‍ കുഞ്ഞിന് ജനിക്കുന്നതിനായി ആറ് കുഞ്ഞുങ്ങള്‍ വഴിമാറി-ജെസീക്ക കുറിച്ചു. ”നഷ്ടപ്പെടലിലൂടെ ഒറ്റപ്പെട്ടു എന്ന തോന്നല്‍ അനുഭവിക്കുന്നവര്‍ക്ക് എന്റെ കഥ പ്രചോദനമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു”, ജെസീക്ക കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പിറക്കാന്‍ പോകുന്ന കുട്ടിക്ക് പുറമെ ഒരു മകന്‍ കൂടി ഇവര്‍ക്കുണ്ട്. പേര് കോര്‍ബിന്‍. രണ്ട് ഗര്‍ഭച്ഛിദ്രങ്ങള്‍ക്ക് ശേഷമാണ് കോര്‍ബിന്റെ ജനനം.

You must be logged in to post a comment Login