ആലത്തൂരിൽ കൊട്ടിക്കലാശത്തിനിടെ കല്ലേറ്; രമ്യ ഹരിദാസ് ആശുപത്രിയിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ ആലത്തൂരിൽ സംഘർഷം. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വാഹനത്തിനു നേരെ കല്ലേറുണ്ടായി. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. തുടർന്ന് രമ്യ ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തിനിടെ ആലത്തൂർ എംഎൽഎ കെ.ഡി പ്രസേനനും പരിക്കേറ്റു. ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊട്ടിക്കലാശത്തിനിടെ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് കല്ലേറുണ്ടായത്. കല്ലേറിൽ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

You must be logged in to post a comment Login