ആലപ്പുഴയില്‍ ഹര്‍ത്താല്‍ തുടങ്ങി

പി.കൃഷ്ണപിള്ളയുടെ സ്മാരക മന്ദിരം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ദീപാവലി ഉല്‍സവം പ്രമാണിച്ച് തുറവൂര്‍ ക്ഷേത്രത്തിലെ ദീപാവലി ഉല്‍സവത്തെയും ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് എടത്വ പള്ളിയില്‍ നടക്കുന്ന ചടങ്ങുകളെയും പരുമല തീര്‍ഥാടകരെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആലപ്പുഴ മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി. കൃഷ്ണപിള്ള സ്മാരകം അക്രമികള്‍ തീവെച്ചു നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.  ശില്‍പ്പത്തിന്റെ ഒരു ഭാഗം അടിച്ചുതകര്‍ത്തനിലയിലാണ്. ഓലമേഞ്ഞ സ്മാരകഗൃഹത്തിന്റെ പിന്‍ഭാഗത്തെ മേല്‍ക്കൂരയ്ക്കാണ് തീവെച്ചത്. പി.കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കിയത്.

You must be logged in to post a comment Login