ആലപ്പുഴയിൽ കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം

ആലപ്പുഴ കണിച്ചുകുളങ്ങരയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. പ്രതിശ്രുത വരൻ ഉൾപ്പെടെയാണ് മരിച്ചത്. കണ്ണൂർ ഇരിട്ടി ഉദയകത്ത് തെക്കേതിൽ വീട്ടിൽ വിജയൻ (38), വിനീഷ് (25), മാലതി (55) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മങ്ങുകയായിരുന്നു ടെമ്പോ ട്രാവലറിലുണ്ടായിരുന്ന സംഘം.

വ്യാഴാഴ്ച രാത്രി 12 മണിയോടെ കണിച്ചുകുളങ്ങര ജംഗ്ഷനിൽ കാണിക്കവഞ്ചിക്ക് മുന്നിലാണ് അപകടം. മൂന്നു കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രാവലർ തകർന്നു. ഇടിയുടെ ആഘാതത്തിൽ പൊട്ടിയടർന്ന് ഒരുവശത്തേക്ക് മറിഞ്ഞ ടെമ്പോ ട്രാവലറിൽനിന്ന് വളരെ കഷ്ടപ്പെട്ടാണ് ആളുകളെ പുറത്തെത്തിച്ചത്.

പരിക്കേറ്റവരെ മാരാരിക്കുളം പൊലീസും നാട്ടുകാരും ചേർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർ സംഭവസ്ഥത്തുതന്നെ മരിച്ചിരുന്നു.

You must be logged in to post a comment Login