ആലൂപാലക് ഫ്രൈ

14563493_1059998650784555_8821178563540889487_n

ചേരുവകള്‍ :
പാലക് ചീര ഒരു കെട്ടു
ഉരുളക്കിഴങ്ങ്‌നാല് മീഡിയം സൈസ് (പുഴുങ്ങി തൊലി കളഞ്ഞു കഷ്ണങ്ങളാക്കി വക്കുക )
തക്കാളിഒരു ചെറുത്
സവാളഒന്ന് മീഡിയം സൈസ്
പച്ചമുളക്മൂന്ന്!
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍
ജീരകംഒരു ടീസ്പൂണ്‍
മുളകുപൊടിഅര ടീസ്പൂണ്‍
ഗരം മസാല/ചാട്ട് മസാലഅര ടീസ്പൂണ്‍
മഞ്ഞള്‍പൊടികാല്‍ ടീസ്പൂണ്‍
ഉപ്പ് എണ്ണ ആവശ്യത്തിനു

ചെയുന്ന വിധം :
പാലക് ഇല എടുത്ത് തിളച്ച വെള്ളത്തിലിട്ടു അഞ്ചു മിനിറ്റു വേവിക്കുക.അതിനു ശേഷം ഇത് അരച്ചെടുക്കണം.ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ജീരകം ഇട്ടു പൊട്ടി വരുമ്പോള്‍ സവാളയും,പച്ചമുളകും ചേര്‍ക്കുക,അതിലേക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക.അതിലേക്ക് തക്കാളി ചേര്‍ക്കുക..എണ്ണ തെളിഞ്ഞു വരുമ്പോള്‍ അതിലേക്ക് പൊടികള്‍ ചേര്‍ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക.അതിലേക്ക് അരച്ച് വച്ച ചീര ചേര്‍ത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക..അതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ചേര്‍ത്ത് നന്നായി ഇളക്കുക..ഗ്രേവി ഉരുളക്കിഴങ്ങില്‍ പൊതിഞ്ഞു വരുന്ന പരുവമാകുമ്പോള്‍.ഓഫ് ചെയാം.ചൂടോടെ ചപ്പതിക്കൊപ്പം വിളമ്പാം…..

You must be logged in to post a comment Login