ആഴ്ചയില്‍ ഒരു ടാപ്പിംഗ്; കോള്‍സെന്ററിലൂടെ സംശയങ്ങള്‍ ചോദിക്കാം

rubber tappingകോട്ടയം: പുതിയ വിളവെടുപ്പുരീതിയായ ആഴ്ചയിലൊരു ടാപ്പിങ് സ്വീകരിക്കുന്ന റബ്ബര്‍ കര്‍ഷകര്‍ അതോടൊപ്പമുള്ള ശുപാര്‍ശകള്‍ പൂര്‍ണ്ണമായും അനുവര്‍ത്തിക്കേണ്ടതാണ്. ഇതിനെപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഈ വിളവെടുപ്പുരീതിയെക്കുറിച്ച് കൂടുതലായി അറിയുന്നതിനും കര്‍ഷകര്‍ക്ക് റബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം.

ഇതു സംബന്ധമായ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനും ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രം ജോയിന്റ് ഡയറക്ടറുമായ ഡോ. കെ.യു. തോമസ് ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ കോള്‍ സെന്ററില്‍ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍: 0481 2576622.

കോള്‍ സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ നിന്നു ലഭിക്കും.

You must be logged in to post a comment Login